🎓 റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം 🎓

റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
🔲 ഇന്ത്യയെ സാങ്കേതികവളർച്ചയിൽ മുന്നിലെത്തിക്കാൻ സമർഥരായ യുവജനങ്ങളെ വാർത്തെടുക്കുകയെന്ന ലഷ്യത്തോടെ നടപ്പാക്കുന്ന, റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.

🔲 സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 14 ഫെബ്രുവരി 2022 ആണ് .

🔲 കോഴ്സ് കാലയളവിലേക്ക് ബിരുദതലത്തിൽ മൊത്തം നാലുലക്ഷം രൂപവരെ ലഭിക്കാവുന്ന 60ഉം, ബിരുദാനന്തരബിരുദതലത്തിൽ മൊത്തം ആറുലക്ഷം രൂപവരെ ലഭിക്കാവുന്ന 40ഉം സ്കോളർഷിപ്പുകൾ ഫൗണ്ടേഷൻ വിതരണംചെയ്യും.

🔲 അക്കാദമിക്, പഴ്സണൽ ഡെവലപ്മെന്റ്

🔲 സകോളർഷിപ്പിന്റെ 80 ശതമാനം ഓരോ അക്കാദമിക് വർഷത്തിന്റെയും തുടക്കത്തിൽ ട്യൂഷൻഫീസ്, നേരിട്ടുള്ള അക്കാദമിക് ചെലവുകൾ എന്നിവയ്ക്കായി അനുവദിക്കും.

🔲 കോൺഫറൻസുകളി ൽ പങ്കെടുക്കാനുള്ള ചെലവുകൾ ഉൾപ്പടെയുള്ള പഴ്സണൽ ഡെവലപ്മെന്റ് ചെലവുകൾക്കും പ്രൊഫഷണൽ ഡെവലപ്മെന്റ് ഉൾപ്പെടെയുള്ള അക്കാദമിക് ചെലവുകൾക്കുമായി ആവശ്യമനുസരിച്ച് 20 ശതമാനം തുക അനുവദിക്കും.

🔲 വിദഗ്ധരുടെ പ്രഭാഷണങ്ങളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കൽ, മെന്ററിങ്/ഇന്റേൺഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കൽ, വൊളന്റിയറിങ് അവസരങ്ങൾ, അലംമ്നി നെറ്റ്വർക്ക് തുടങ്ങിയവയും സ്കോളർക്കു ലഭിക്കാവുന്ന ആനുകൂല്യങ്ങളാണ്.

യോഗ്യത :

🔲 മഴുവൻസമയ ബിരുദം/ബിരുദാനന്തര ബിരുദം ആദ്യവർഷ വിദ്യാർഥിയാകണം.

🔲 പഠനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനിയറിങ് തുടങ്ങിയ മേഖലകളിലൊന്നാകണം.

🔲 ബിരുദ അപേക്ഷകർ ജെ.ഇ.ഇ. മെയിൻ പേപ്പർ ഒന്നിന്റെ കോമൺ റാങ്ക് പട്ടികയിൽ 35,000 ത്തിനകം റാങ്ക് നേടണം.

🔲 ബിരുദാനന്തരബിരുദ അപേക്ഷകർ 550 - 1000 പരിധിയിൽ ഗേറ്റ് സ്കോർ നേടിയവരോ ബിരുദതലത്തിൽ കുറഞ്ഞത് 7.5 സി.ജി.പി.എ. സ്കോർ/നോർമലൈസ് ചെയ്യപ്പെട്ട തത്തുല്യശതമാനം മാർക്ക് (മാർക്ക് ശതമാനം/9.5) നേടിയവരോ ആകണം.

അപേക്ഷ :

🔲 പഠിക്കുന്ന പ്രോഗ്രാം, അപേക്ഷിക്കാൻ അർഹതനൽകുന്നതാണോ എന്ന് www.scholarships.reliancefoundation.org ൽ ഉള്ള ചോദ്യാവലിക്ക് ഉത്തരം നൽകി മനസ്സിലാക്കാം.

🔲 അർഹതയുണ്ടെങ്കിൽ അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കും. അപേക്ഷയുടെ ഭാഗമായി പഴ്സണൽ, അക്കാദമിക്, എക്സ്ട്രാ കരിക്കുലർ വിവരങ്ങൾ, രണ്ടു റഫറൻസ് ലെറ്ററുകൾ, പഴ്സണൽ സ്റ്റേറ്റ്മെന്റ്, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് എന്നിവ നൽകണം.


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :