🔲 മാസം 20,000 രൂപ സ്റ്റൈപ്പൻഡ്. ഒഴിവുകൾ 1155.
🔲 നിങ്ങളുടെ റോൾ കുടുംബശ്രീ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കേരള പിന്നാക്ക വികസന കോർപറേഷൻ, കേരള സ്റ്റാർട്ടപ് മിഷൻ തുടങ്ങിയവയുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം ഒരു ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
🔲 ഈ ലക്ഷ്യത്തിലെത്താ ൻ വ്യവസായ വാണിജ്യ വകുപ്പിന്റെ ജില്ലാതല ടീമിനെ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം ചേർന്ന് പിന്തുണയ്ക്കുകയാണ് നിങ്ങളുടെ റോൾ . തദ്ദേശ സ്ഥാപനങ്ങളിലേക്കാണു നിയമനം.
🔲 ഇന്റേൺഷിപ് പ്രോഗ്രാം നടത്തുന്നത് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ആണ് .
🔲 www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
🔲 ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റുകളും ഓൺലൈനായി സമർപ്പിക്കണം.
🔲 അവസാന തീയതി: ഫെബ്രുവരി 23 , വൈകിട്ട് 5 വരെ.
🔲 എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ട്.ജില്ല തിരിച്ചാണ് തിരഞ്ഞെടുപ്പ്, ഒരാൾ ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ.
ഒഴിവുകൾ ഇങ്ങനെ :
- തിരുവനന്തപുരം 86
- കൊല്ലം 79
- പത്തനംതിട്ട 61
- ആലപ്പുഴ 86
- കോട്ടയം 84
- ഇടുക്കി 56
- എറണാകുളം 115
- തൃശൂർ 105
- പാലക്കാട് 103
- മലപ്പുറം 122
- കോഴിക്കോട് 90
- വയനാട് 29
- കണ്ണൂർ 94
- കാസർകോട് 45
🔲 സംരംഭകർക്കു വഴികാട്ടുകയാണ് ഇന്റേണുകളുടെ പ്രധാന ജോലി.
🔲 ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് പൊതുബോധവൽക്കരണം നടത്തുക, ലൈസൻസ്, സബ്സിഡി, ലോണുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുക, സംരംഭത്തിനു തുടർന്നും പിന്തുണ നൽകുക എന്നിവയാണു ചുമതലകൾ.
🔲 ഏപ്രിൽ മുതൽ അടുത്ത മാർച്ച് വരെയാകും കാലാവധി.
വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :