🎓 ഹോട്ടല്‍ മാനേജ്മെന്റ് ജെ.ഇ.ഇ. മേയ് 28 -ന് 🎓

🔲 നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം.-ജെ.ഇ.ഇ. 2022) മേയ് 28-ന് നടത്തും.

🔲 എൻ.സി.എച്ച്.എം. ആൻഡ് സി.ടി. അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന മൂന്ന് വർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്.

🔲 കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെ മൊത്തം 78 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്.

കേരളത്തിൽ ഈ പരീക്ഷ വഴി പ്രവേശനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ :

🔲 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി തിരുവനന്തപുരം, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കോഴിക്കോട്.


🔲 കേരളത്തിൽ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലും [മൂന്നാർ കേറ്ററിങ് കോളേജ്, ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (വയനാട്)] പ്രോഗ്രാം ഉണ്ട്.

🔲 സഥാപനങ്ങളുടെ പൂർണ പട്ടിക nchmjee.nta.nic.in ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

🔲 ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ജയിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

🔲 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും.

🔲 ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റിയൂട്ട് (30 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ (30), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റിയൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ.

🔲 ശരിയുത്തരം നാല് മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും.

🔲 അപേക്ഷ nchmjee.nta.nic.in വഴി മേയ് മൂന്നിന് വൈകീട്ട് അഞ്ച് വരെ നൽകാം.


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :