സാധാരണഗതിയിൽ മറ്റെങ്ങും ലഭ്യമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്.
🔲 കംപ്യൂട്ടർ അധിഷ്ഠിത അഡ്മിഷൻ ടെസ്റ്റ് മേയ് 15,16,17 തീയതികളിലാണ്. അപേക്ഷാഫീസ് നിരക്കുകൾ പരിഷ്കരിച്ചു. ഒരേ ഫീസിന് എത്ര കോഴ്സുകൾക്കും അപേക്ഷിക്കാവുന്ന രീതി നിർത്തി.
പ്രധാന തീയതികൾ :
🔲 ഓൺലൈൻ അപേക്ഷ (യുജി, പിജി): മാർച്ച് 25 വരെ; പിഴസഹിതം 31 വരെ (പിഎച്ച്ഡി, എംടെക്, ഡിപ്ലോമ ഇതിൽപ്പെടില്ല).🔲 ഓൺലൈനായി ഫീസ്: മാർച്ച് 31 വരെ
🔲 എംടെക് ഓൺലൈൻ റജിസ്‌ട്രേഷൻ: ഏപ്രിൽ 21 വരെ (പിഴ സഹിതം 30 വരെ)
🔲 ഡിപ്പാർട്‌മെന്റൽ അപേക്ഷ (വകുപ്പുകളിലെയും സ്കൂളുകളിലെയും പിഎച്ച്ഡി, ഡിപ്ലോമ പ്രോഗ്രാമുകൾ): ഏപ്രിൽ 30 വരെ.
പുതിയ കോഴ്സുകൾ ഇവ :
ബയോ–എത്തിക്സിൽ 5–വർഷ മാസ്റ്റേഴ്സ്; എംടെക് – ഡിഫൻസ് ടെക്നോളജി / സിവിൽ – സ്ട്രക്ചറൽ എൻജിനീയറിങ്.വിശദവിവരങ്ങൾക്ക് :
admissions.cusat.ac.in🔲 അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമം പ്രോസ്പെക്ടസിന്റെ 10 – 14 പേജുകളിലുണ്ട്.
🔲 പിഎച്ച്ഡി. ഡിപ്ലോമ, സർട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറൽ അപേക്ഷകൾക്ക് ഓഫ്‌ലൈൻ രീതി മാത്രം.
🔲 ഇവർക്ക് അതതു ഡിപ്പാർട്മെന്റുകളിൽനിന്നു ഫോം വാങ്ങി, സൈറ്റിലെ നിർദേശങ്ങൾ പാലിച്ച്, അപേക്ഷിക്കണം.
മഖ്യമായും നാലു രീതികളിലാണു പ്രവേശനം :
1) സർവകലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് (കുസാറ്റ്–ക്യാറ്റ്)
2) ഡിപ്പാർട്‌മെന്റൽ അഡ്‌മിഷൻ ടെസ്‌റ്റ് (ഡാറ്റ്): പിഎച്ച്ഡി, പോസ്റ്റ്–ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അതതു വകുപ്പുകളിൽ
3) ബിടെക് ലാറ്ററൽ എൻട്രി ടെസ്‌റ്റ് (ലെറ്റ്)
4) എംബിഎയ്‌ക്ക് ഐഐഎം ക്യാറ്റ് / സിമാറ്റ് / കെ–മാറ്റ് ഇവയിലൊന്നു നിർബന്ധം
🔲 സാമുദായിക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ സംവരണമുണ്ട്. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് ഒട്ടെല്ലാ പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്മാർക്ക് മതി.
ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് 5% ഇളവുകിട്ടും. ഗേറ്റ് സ്കോറുണ്ടെങ്കിൽ എംടെക് പ്രവേശനത്തിന് യോഗ്യതാപരീക്ഷയിലെ മിനിമം മാർക്കിൽ 5% ഇളവുണ്ട്.
അപേക്ഷാഫീസിൽ വലിയ മാറ്റം :
ഒരേ ഫീസിന് എത്ര കോഴ്സുകൾക്കും അപേക്ഷിക്കാവുന്ന രീതി നിർത്തലാക്കി. ഇത്തവണത്തെ നിരക്കുകൾ :🔲 2 ടെസ്റ്റ് കോഡിനു വരെ: 1100 രൂപ (കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 500 രൂപ).
🔲 രണ്ടിൽക്കൂടുതൽ അപേക്ഷിക്കുന്ന ഓരോ ടെസ്റ്റ് കോഡിനും: 500 രൂപ കൂടുതൽ (കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 250 രൂപ കൂടുതൽ)
🔲 സിലക്‌ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കോഴ്സുകളെ 20 കോഡുകളായി വിഭജിച്ചിട്ടുണ്ട് (പ്രോസ്പെക്ടസ് പേജ് 52, 53). ഇതു നോക്കി എത്ര രൂപ അടയ്ക്കണമെന്നു കണക്കാക്കാം.
🔲 ഇല്ലെങ്കിലും, ഓൺലൈൻ അപേക്ഷാവേളയിൽ ടെസ്റ്റ് കോഡുകളും ഫീസ്തുകയും തെളിഞ്ഞുവരും.
🔲 കുസാറ്റ്–ടെസ്റ്റ് എഴുതേണ്ടാത്തതിനാൽ എംടെക്, എംബിഎ അപേക്ഷകർ അധികത്തുക അടയ്ക്കേണ്ട.
🔲 ഗൾഫിലുള്ള ഇന്ത്യക്കാരുടെ മക്കൾ (CGW) 2 ടെസ്റ്റ് കോഡുകൾക്ക് 6100 രൂപയടയ്ക്കണം. ഇവരിലെ പട്ടികവിഭാഗക്കാർക്ക് 2 ടെസ്റ്റ് കോഡുകൾക്ക് 5500 രൂപ. കൂടുതൽ അപേക്ഷിക്കുന്ന ഓരോ ടെസ്റ്റ് കോഡിനും 500 രൂപ അടയ്ക്കണം; പട്ടികവിഭാഗക്കാരെങ്കിൽ 250 രൂപ.
🔲 CGW അല്ലാത്തവർ എൻആർഐ സീറ്റിന് 5000 രൂപ കൂടുതലടയ്ക്കണം.
🔲 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമാ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കു 100 രൂപ (പട്ടികവിഭാഗം 50 രൂപ) ഡ്രാഫ്റ്റായി അടച്ചാൽ മതി.
പരീക്ഷാകേന്ദ്രങ്ങൾ :
🔲 ഫസ്‌റ്റ് ഡിഗ്രി / 5–വർഷ എംഎസ്‌സി പ്രോഗ്രാമുകളുടെ എൻട്രൻസ് പരീക്ഷ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോയമ്പത്തൂർ, െബംഗളൂരു, മംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, അടക്കം വിവിധ സ്‌ഥലങ്ങളിലും നടത്തും.🔲 പിജി, എൽഎൽബി, എൽഎൽഎം, ലാറ്ററൽ എൻട്രി പ്രോഗ്രാമുകളുടെ ടെസ്റ്റുകൾ കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടത്തും. ഡിപ്പാർട്മെന്റൽ ടെസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം.
മുഖ്യ പ്രോഗ്രാമുകൾ :
🔲 എ) ബിടെക് - സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി, സേഫ്‌റ്റി ഫയർ എൻജിനീയറിങ്, നേവൽ ആർക്കിടെക്‌ചർ ഷിപ് ബിൽഡിങ്, പോളിമർ സയൻസ് , ഇൻസ്‌ട്രുമെന്റേഷൻ കൺട്രോൾ, മറൈൻ എൻജിനീയറിങ്🔲 ബി) 5–വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി: ഫോട്ടോണിക്‌സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡേറ്റാ സയൻസ്), മാത‌്സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ബയളോജിക്കൽ സയൻസസ്
🔲 സി) 5–വർഷ ബിബിഎ–എൽഎൽബി ഓണേഴ്‌സ് / ബികോം എൽഎൽബി ഓണേഴ്‌സ്
🔲 ഡി) 3–വർഷ ബി വോക്: ബിസിനസ് പ്രോസസ് ഡേറ്റാ അനലിറ്റിക്സ്
🔲 ഇ) ബിടെക് ലാറ്ററൽ എൻട്രി: 6 സെമസ്റ്റർ – വിവിധ ശാഖകൾ; 3–വർഷ ഡിപ്ലോമക്കാർക്ക്
🔲 എഫ്) 2–വർഷ എംഎസ്‌സി: മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കംപ്യൂട്ടർ സയൻസ് (ഡേറ്റാ സയൻസ്), ഫൊറൻസിക് സയൻസ്, ഇലക്‌ട്രോണിക് സയൻസ്, ഹൈഡ്രോകെമിസ്‌ട്രി, ഓഷനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്‌സ്, മീറ്റിരിയോളജി, എൻവയൺമെന്റൽ സയൻസ് ടെക്‌നോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, മറൈൻ ബയോളജി, ഇൻഡസ്‌ട്രിയൽ ഫിഷറീസ്, ഇക്കണോമെട്രിക്സ് ഫൈനാൻഷ്യൽ ടെക്നോളജി)
🔲 ജി) മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് ഇൻ സീഫുഡ് സേഫ്റ്റി ട്രേഡ്
🔲 എച്ച്) എംവോക്: മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡവലപ്മെന്റ് / ടെക്നോളജി മാനേജ്മെന്റ് കൺസൽറ്റിങ്
🔲 ഐ) എംസിഎ
🔲 ജെ) എംഎ: അപ്ലൈഡ് ഇക്കണോമിക്സ്, ഹിന്ദി
🔲 കെ) എംബിഎ (ഫുൾടൈം / പാർട്–ടൈം)
🔲 എൽ) 3–വർഷ എൽഎൽബി
🔲 എം) 2–വർഷ എൽഎൽഎം (ഐപി / ഐപിആർ) – വ്യത്യസ്ത പ്രവേശനയോഗ്യതകൾ
🔲 എൻ) 5–വർഷ ഇന്റഗ്രേറ്റഡ് എൽഎൽഎം– പിഎച്ച്‍ഡി
🔲 ഒ) മാസ്റ്റർ ഇൻ ബയോ–എതിക്സ്
🔲 പി) എംടെക്: 16 ശാഖകൾ (ഡിഫൻസ് ടെക്നോളജി എന്ന പുതിയ ശാഖയടക്കം)
🔲 ക്യൂ) പിഎച്ച്‍ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ : വൈവിധ്യമാർന്ന ശാഖകൾ
🔲 ആർ) ഒരു വർഷ ഡിപ്ലോമ / സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: ഫ്രഞ്ച് / ജാപ്പനീസ് / ജർമൻ / കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / ട്രാൻസ്‌ലേഷൻ, ജേണലിസം ഹിന്ദി കംപ്യൂട്ടിങ് / ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്
🔲 എസ്) ഹ്രസ്വകാല പ്രോഗ്രാമുകൾ: ഫ്രഞ്ച് / ജാപ്പനീസ് / ജർമൻ / കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / അറബിക് / കമ്യൂണിക്കേറ്റീവ് ഹിന്ദി
🔲 ടി) അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ്: മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്, ബയോ–എത്തിക്സ്
കളമശ്ശേരിയിലെ മുഖ്യ ക്യാംപസിനു പുറമേ കൊച്ചി ലേക്സൈഡ് / പുളിങ്കുന്ന് ക്യാംപസുകളുമുണ്ട്. ഇവയ്ക്കു പുറമേ സർവകലാശാല അംഗീകരിച്ച കേന്ദ്രങ്ങളിൽ പിഎച്ച്ഡി ഗവേഷണവുമുണ്ട്.
മറ്റു വിവരങ്ങൾ :
🔲 അതതു വിഷയത്തിൽ ഗേറ്റ് സ്കോറില്ലാത്തവർ എംടെക് പ്രവേശനത്തിനു ഡിപാർട്മെന്റൽ അഡ്മിഷൻ ടെസ്റ്റിൽ മികവു തെളിയിക്കണം.🔲 ഗാറ്റ്–ബി എന്ന ദേശീയ ബയോടെക് പ്രവേശനപരീക്ഷയിലെ റാങ്ക് ആധാരമാക്കിയാണ് മറൈൻ ബയോടെക്‌നോളജി എംടെക്കിന്റെ സിലക്‌ഷൻ ( www.rcb.res.in/GATB); ഗേറ്റ് സ്‌കോർ പരിഗണിക്കില്ല.
🔲 മറൈൻ എൻജിനീയറിങ് ബിടെക് പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന എൻട്രൻസിലെ റാങ്ക് വഴിയായിരിക്കും (www.imu.edu.in).
🔲 ഫോൺ: 0484 2577100, admissions@cusat.ac.in
വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :