ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍, എന്‍ജിനിയറിങ്, പ്യൂവര്‍സയന്‍സ്, അഗ്രികള്‍ച്ചര്‍, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര/Ph.D കോഴ്സുകള്‍ക്ക് ഉപരിപഠനം നടത്തുന്നതിന് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്സിറ്റികളില്‍ (യൂണിവേഴ്സിറ്റികളുടെ പട്ടിക ന്യൂനപക്ഷ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്) അഡ്മിഷന്‍ നേടുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ.
🔲 BPL-കാര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 8 ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള APL-കാരെയും പരിഗണിക്കും.🔲 അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
🔲 ഒറ്റത്തവണ മാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. പരമാവധി 10 ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
🔲 അപേക്ഷ ഫാറത്തിന്‍റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും http://www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
🔲 അപേക്ഷ, ന്യൂനപക്ഷക്ഷേമ വകുപ്പു ഡയറക്ടറുടെ വിലാസത്തില്‍ 14-02-2022 നകം ലഭിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം :
ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-33വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :