പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ വീതം സ്കോളർഷിപ്പ്

പ്രതിഭാധനരായ ബിരുദവിദ്യാർത്ഥികൾക്ക് ഒരു ലക്ഷംരൂപ വീതം സ്കോളർഷിപ്പ്
🔲 കേരളത്തിലെ കോളേജുകളിൽ 2020-21 വർഷം റെഗുലർ ഡിഗ്രി നേടിയവർക്ക് അപക്ഷിക്കാം.

🔲 വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാവണം, 75 ശതമാനത്തിൽ അധികം മാർക്ക് ഉണ്ടാവണം.

🔲 ബിരുദപരീക്ഷയിലെ ആകെ സ്കോർ നോക്കി തിരഞ്ഞെടുപ്പ്.

🔲 വിദ്യാർത്ഥികൾക്ക് https://dcescholarship.kerala.gov.in വഴി 2022 മാർച്ച് 5 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ :

🔲 മഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രതിഭ ധനസഹായ പദ്ധതി.

🔲 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് .

🔲 2020-21 അധ്യയ വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസ്സായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുന്നത്.


🔲 കേരളത്തിലെ താഴെ പറയുന്ന സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഡിഗ്രീ/തത്തുല്യ കോഴ്സിൽ റെഗുലറായി കോഴ്സ് പൂർത്തീകരിച്ചവരും 75% ത്തിന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കുമാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

University :

1. University of Kerala

2. University of Calicut

3. Cochin University of Science and Technology

4. Mahatma Gandhi University

5. Kannur University

6. Kerala University of Health Sciences

7. Kerala Veterinary and Animal Science University

8. Kerala Agricultural University

9. Kerala University of Fisheries and Ocean Studies

10. National University of Advanced Legal Studies

11. Sree Sarkaracharya University of Sanskrit

12. Kerala University of Digital Sciences, Innovation and Technology

13. APJ Abdul Kalam Technological University

14. Kerala Kalamandalam

🔲 ലഭിക്കുന്ന അപേക്ഷകളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കായിരിക്കും ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നത്.

🔲 ഓരോ സർവകലാശാലയിലെയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി ധനസഹായത്തിന്റെ എണ്ണം പരിമിതപ്പെടുത്തും.

🔲 അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ( രണ്ട് ലക്ഷത്തി അൻപതിനായിരം രൂപ) ലക്ഷം രൂപയിൽ താഴെയായിരിക്കണം.

🔲 ഓരോ സർവകലാശാലകളിലെ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ വിഷയാനുസൃതമായി വെവ്വേറെയായിരിക്കും സ്കോളർഷിപ്പിനായി പരിഗണിക്കുന്നത്.

🔲 ധനസഹായത്തിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, എറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് മുതലായവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയേണ്ടതാണ്.

🔲 അപേക്ഷയയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് താഴെ നൽകിയിട്ടുള്ള നമ്പറിലും , ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ് :

Gokul. G. Nair : 9746969210
Aneesh Kumar Y.P : 7907052598
Abhijith A.S : 6238059615
email ID : cmscholarshipdce@gmail.com



വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :