കേന്ദ്രസര്‍വകലാശകളില്‍ നിന്നും ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി : ഏപ്രില്‍ രണ്ടുമുതല്‍ അപേക്ഷിക്കാം

കേന്ദ്രസര്‍വകലാശകളില്‍ നിന്നും ബിരുദ പ്രവേശനത്തിനായി സി.യു.ഇ.ടി: ഏപ്രില്‍ രണ്ടുമുതല്‍ അപേക്ഷിക്കാം

2022 ലെ ബിരുദ പ്രവേശനത്തിനായി എൻ.ടി.എ. നടത്തുന്ന പൊതുപരീക്ഷയിലേക്ക് (CUET) ഏപ്രിൽ രണ്ടു മുതൽ 30 വരെ അപേക്ഷിക്കാം .
cuet.samarth.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലായ് ആദ്യവാരമാകും പരീക്ഷ.

12-ാം ക്ലാസ് ബോർഡ് പരീക്ഷ പാസായവർക്കും പരീക്ഷ എഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, സി.യു.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമാകും പ്രവേശനം. നിലവിലെ സംവരണരീതി മാറില്ല. സി.യു. ഇ.ടി. മൂന്നര മണിക്കൂർ നീളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. രണ്ടു ഷിഫ്റ്റുകളിലായി മൂന്നുഭാഗങ്ങളുണ്ടാകും.എൻ.സി.ആർ.ടി. സിലബസ് പ്രകാരം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകുമുണ്ടാവുക. നെഗറ്റീവ് മാർക്കും ഉണ്ടാകും.


ആദ്യഭാഗം ഭാഷ. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽനിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിനുപുറമേ ഫ്രഞ്ച്, സ്പാനിഷ്, ജർമൻ തുടങ്ങി 19 ഭാഷകളിൽ നിന്ന് ഒരു ഓപ്ഷണൽ ലാംഗ്വേജ് കൂടി തിരഞ്ഞെടുക്കാം. വായന, പദാവലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ, പര്യായങ്ങൾ, വിപരീത പദങ്ങൾ എന്നിവയാണ് ആദ്യഭാഗത്തിലുള്ളത്.

വിഷയത്തിലെ അറിവ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ആകെ 27 വിഷയങ്ങൾ. ആറു വിഷയത്തിൽ വരെ വിദ്യാർഥിക്ക് പരീക്ഷയെഴുതാം. അമ്പത് ചോദ്യങ്ങളാകുമുണ്ടാവുക. മൂന്നാം ഭാഗത്തിൽ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള എഴുപത്തഞ്ച് ചോദ്യങ്ങളാണുണ്ടാവുക.

സംസ്ഥാന സർവകലാശാലകൾ, കല്പിത സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിൽ സി.യു.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് കേന്ദ്രം നിർദേശിക്കുന്നുണ്ടെങ്കിലും നിർബന്ധമല്ല.


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :