കേന്ദ്ര സർവകലാശാലകളിൽ എം.എ./എം.എസ്‌സി. ഇക്കണോമിക്സ് എവിടെ പഠിക്കാം? പരീക്ഷ എങ്ങനെയാണ്..?

 

കേന്ദ്ര സർവകലാശാലകളിൽ എം.എ./എം.എസ്‌സി. ഇക്കണോമിക്സ് എവിടെ പഠിക്കാം? പരീക്ഷ എങ്ങനെയാണ്..?

2022-ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) പി.ജി.യുടെ പരിധിയിൽ കേന്ദ്ര സർവകലാശാലകളിൽ വരുന്ന ഇക്കണോമിക്സ്/അനുബന്ധ വിഷയങ്ങളിലെ എം.എ./എം.എസ്‌സി. പ്രോഗ്രാമുകൾ:


🔹എം.എസ്‌സി. ഇക്കണോമിക്സ്: ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ന്യൂഡൽഹി, സെൻട്രൽ യൂണിവേഴ്സിറ്റി (സി.യു.) ആന്ധ്രാപ്രദേശ്.


🔹എം.എസ്‌സി. ഫൈനാൻഷ്യൽ ഇക്കണോമിക്സ്: ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ന്യൂഡൽഹി


🔹എം.എ. ഇക്കണോമിക്സ്: സെൻട്രൽ യൂണിവേഴ്സിറ്റി -രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാണ, ഹിമാചൽപ്രദേശ്, ജമ്മു, കർണാടക, കശ്‌മീർ, ഒഡിഷ, പഞ്ചാബ്, സൗത്ത് ബിഹാർ, തമിഴ്നാട്, കേരള, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്സിറ്റി ശ്രീനഗർ, മണിപ്പുർ യൂണിവേഴ്സിറ്റി, സിക്കിം യൂണിവേഴ്സിറ്റി, ഗുരു ഗാസിദാസ് വിശ്വവിദ്യാലയ ഛത്തീസ്ഗഢ്‌, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി ബിഹാർ, നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റി, ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ സാഗർ, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി അമർകന്തക്ക്, ബാബാസാഹേബ് ഭീം റാവു അംബേദ്കർ യൂണിവേഴ്സിറ്റി, ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി


🔹എം.എ. ഇക്കണോമിക്സ് (വേൾഡ് ഇക്കോണമി) - ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി


🔹എം.എ. ഇക്കണോമിക്സ് (എനർജി ഇക്കണോമിക്സ്)- ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി


🔹എം.എ. ഫൈനാൻഷ്യൽ ഇക്കണോമിക്സ് - യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്


🔹എം.എ./എം.എസ്‌സി. ഇക്കണോമിക്സ്‌-ത്രിപുര യൂണിവേഴ്സിറ്റി


🔹എം.എസ്‌സി. ബി.എഡ്.-സി.യു. രാജസ്ഥാൻ


🔹ഡിപ്ലോമ ഇൻ എൻവയൺമെൻറൽ ഇക്കണോമിക്സ് - ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്സിറ്റി ശ്രീനഗർ


⛔ പ്രവേശനപരീക്ഷയ്ക്ക് 25 ജനറൽ ചോദ്യങ്ങളും 75 വിഷയാധിഷ്ഠിത (ഇക്കണോമിക്സ്) ചോദ്യങ്ങളും ഉണ്ടാകും. വിവരങ്ങൾക്ക്: cuet.nta.nic.in


💠 ഇക്കണോമിക്സ്/അനുബന്ധ മേഖലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം ഉള്ള മറ്റ് ചില പ്രമുഖ സർവകലാശാലകൾ/ സ്ഥാപനങ്ങൾ:


🔹എം.എ. ഇക്കണോമിക്സ്, എം.എസ്‌സി. ബാങ്കിങ് ആൻഡ് ഫൈനാൻഷ്യൽ അനലറ്റിക്സ്: ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി ന്യൂഡൽഹി


🔹എം.എ. ഇക്കണോമിക്സ്: അലിഗഢ്‌ മുസ്‌ലിം യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി


🔹എം.എ. അപ്ലൈഡ് ഇക്കണോമിക്സ്: സെൻറർ ഫോർ ഡെവലപ്‌മെൻറ്് സ്റ്റഡീസ് തിരുവനന്തപുരം (ബിരുദം നൽകുന്നത് ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി)


🔹എം.എ. ഇക്കണോമിക്സ് (ട്രേഡ് ആൻഡ് ഫൈനാൻസ്): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ന്യൂഡൽഹി, കൊൽക്കത്ത


🔹എം.എ. ഡെവലപ്മെൻറ് സ്റ്റഡീസ്: ഐ.ഐ.ടി. ഗുവാഹാട്ടി, ഐ.ഐ.ടി. ഹൈദരാബാദ്, എൻ.ഐ.ടി. റൂർഖേല


🔹എം.എസ്‌സി. ഇക്കണോമിക്സ്: ഐ.ഐ.ടി.-ഡൽഹി, റൂർഖി (ജാം വഴി), ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് റിസർച്ച് മുംബൈ


🔹എം.എസ്‌സി.: ഇക്കണോമിക്സ്, ഫൈനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രിബിസിനസ് ഇക്കണോമിക്സ്, ഇൻറർനാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫൈനാൻസ്, പോപ്പുലേഷൻ സ്റ്റഡീസ് ആൻഡ് ഹെൽത്ത് ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ് - ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് പുണെ


📍സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് പ്രവേശനരീതി മനസ്സിലാക്കണം. മറ്റ് ഒട്ടേറെ സർവകലാശാലകളും ഇക്കണോമിക്സ് മേഖലയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം നടത്തുന്നുണ്ട്.

കൂടുതൽ കരിയർ വാർത്തകൾ അറിയാൻ👇

https://chat.whatsapp.com/JSSYHbX3WDSIOVsBRhsNyh

Post a Comment

0 Comments