🔹സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2022-218 വർഷത്തെ ബി.എസ്.സി.നേഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോള ജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി, ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി. പേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോ ഉജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
🔹എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ് സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2022 ജൂലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20 വരെ. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
🔹ബി.എസ്.സി നഴ്സിംഗ്, ബി.എസ്.സി.(എം.എൽ.റി.), ബി.എസ്.സി പെർഫ്യൂ ഷൻ ടെക്നോളജി, ബി.സി.വി.റ്റി, ബി.പി.റ്റി, ബി.എസ്.സി. (ഒപ്റ്റോമെട്രി), ബി.എസ്.സി മെഡി ക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി പേഷണൽ തെറാപ്പി എന്നീ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
🔹ബി.എ.എസ്സ്.എൽ. പി. കോഴ്സിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെ ങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി. ഫിസിക്സ്, കെമി സി. ബയോളജി/മാത്തമറ്റിക്സ് കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
🔹സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട (GO (P) No. 208/66/Edn. dated 2.5.1966, G.O.(MS) No. 95/08/SCSTDD dated 06.10.2008 gmmoni, malang ഭേദഗതികൾ, എന്നിവ പ്രകാരം), അപേക്ഷകർക്ക് 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. അതായത്, ബയോളജിക്ക് 45% ഐച്ഛിക വിഷയങ്ങൾക്ക് മൊത്തത്തിൽ 45% മതിയാകും. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. OEC അപേക്ഷകർക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുളള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ SEBC അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുളളു.
🔹അപേക്ഷാർത്ഥികൾ 2022 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്. സി.(എം.എൽ.റ്റി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ട യിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 31.12.2022 ൽ പരമാവധി 46 വയസ്സും ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
0 Comments