പതിനെട്ട് വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും കേരള പി എസിയുടെ തുളസി എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം. വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാനും അറിയി പ്പുകൾ കൈമാറാനും പ്രമാണങ്ങൾ പരിശോധനയ്ക്ക് സമർപ്പിക്കാനുമുള്ള ഏകജാലകസംവിധാനമാണിത്.ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുമ്പോൾ രേഖപ്പെടുത്തുന്ന വി വരങ്ങൾ വസ്തുനിഷ്ഠ മായിരിക്കണം. അവ സാനമായി രേഖപ്പെ ടുത്തുന്ന വിവരങ്ങളാണ് തുടർന്ന് സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും പരിഗണിക്കുന്നത്. ഈ സന്ദർഭത്തിലും ണ്ടാകുന്ന അശ്രദ്ധ കാരണം അവസ രങ്ങൾ തന്നെ നഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് രേഖപ്പെടുത്തുന്ന ഓരോ വിവരവും പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം. ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാ വിവരങ്ങളും ഓൺലൈനായി തിരുത്താനുള്ള അവസരം കഴിഞ്ഞ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്.
വിമുക്ത ഭടന്മാരുടെ വെയിറ്റേജ് മാർക്ക്, ജവാന്റെ ഭാര്യ, ഭിന്നശേഷി സംവരണം, പ്രായപരിധി, സ്പോർട്സ്, എൻസിസി വെയിറ്റേജ്, സ്കൗട്ട് ആൻ ഡ് ഗൈഡ്, ഹോം ഗാർഡ്, സ്വകാര്യ- സർക്കാർ -പൊതുമേഖലാ സ്ഥാപന ങ്ങളിലെ പ്രവൃത്തി പരിചയം, സം സ്ഥാന, കേന്ദ്ര സർക്കാർ സേവന കാലം തുടങ്ങിയ വിവരങ്ങളും പ്രൊഫൈലിൽ ഉൾപ്പെടുത്തണം. അപേക്ഷ സമ ർപ്പിക്കുമ്പോഴുള്ള ആനുകൂല്യമല്ലാതെ പിന്നീടുള്ള അവകാശവാദങ്ങൾ പീ എസ് സി പരിഗണിക്കില്ല.
ഫോട്ടോയിലെ പേരും തീയതിയും
അപേക്ഷയിലെ പേരും ഫോട്ടോയിലെ പേരും വ്യത്യസ്തമാകാതിരിക്കാൻ ശ്രദ്ധിക്കണം. അപ്ലോഡ് ചെയ്യുന്ന ഫോ ട്ടോയിൽ ഫോട്ടോയെടുത്ത തീയതിയും രേഖപ്പെടുത്ത ണം. ഫോട്ടോയെടു ത്ത തീയതിക്ക് പകരം ജനന തീയതി ഉൾപ്പെടുത്തിയാൽ അപേക്ഷ നിരസിക്ക പ്പെടാം. ഒറ്റത്തവണ അപേക്ഷയിൽ ഒപ്പ് പ്രധാനമാണ്. പ്രൊഫൈലിൽ ഉൾപ്പെ ടുത്തുന്ന ഒപ്പ് വ്യക്തതയുള്ളതായിരിക്ക ണം. ഉദ്യോഗാർഥികൾ ഒറ്റത്തവണ രജി സ്ട്രേഷൻ നടത്തിയ ശേഷം ആർജിക്കുന്ന യോഗ്യതകൾ അപ്പപ്പോൾ പ്രൊഫൈലിൽ കയറി കൂട്ടിച്ചേർക്കാം. അത നുസരിച്ച് അപേക്ഷയും സമർപ്പിക്കാം. ഒരു തസ്തികയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ എല്ലാ വിവരങ്ങളും സത്യസന്ധമായും കൃത്യതയോടെയും രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം.സമർപ്പിച്ച അപേക്ഷ പിൻവലിക്കാനോ പിന്നീട് തിരുത്തൽ വരുത്താനോ സാധ്യമല്ല. അപേക്ഷാ സമർപ്പണ വേളയിലെ അശ്രദ്ധ വലിയൊരു അവസരം തന്നെ നഷ്ടപ്പെടുത്തിയേക്കാം.
യൂസർ ഐഡിയും പാർഡും കൈമാറരുത്
പ്രൊഫൈലിന്റെ യൂസർ ഐഡിയും പാസ് വേർഡും മറ്റാർക്കും കൈമാറാതെ സൂക്ഷിക്കണം. അപേക്ഷ സമർപ്പിച്ചതു മുതൽ പ്രൊഫൈൽ നിരന്തരം പരിശോധിക്കണം. മൊബൈൽ ഫോൺ നമ്പർ മാറിയാൽ പ്രൊഫൈലിൽ ഉടൻ ഉൾപ്പെടുത്തണം.
0 Comments