പ്ലസ് ടൂ കാരുടെ ശ്രദ്ധക്ക്: സയൻസ് ഇതര പ്രവേശന പരീക്ഷകൾ

 


രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളും പ്രവേശന പരീക്ഷകളി ലുടെയാണ് വിദ്യാർഥികളെ തെ രഞ്ഞെടുക്കുന്നത്. ഹയർസെ ക്കൻഡറിയിലെ ഏത് ടീമിലെ വിദ്യാർഥികൾക്കും എഴുതാവുന്ന നിരവധി പ്രവേശന പരീക്ഷകൾ നിലവിലുണ്ട്.

പ്രധാന പരീക്ഷകളെ പരിചയപ്പെടു ത്തുകയാണിവിടെ. വിശദ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ പരിശോധിക്കേണ്ടത് ആണ്.


നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ – ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NID DAT


ഡിസൈൻ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായ നാഷനൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ വിവിധ കാംപസുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോ ഴ്സുകൾക്കുള്ള പ്രവേശന പരി ക്ഷ. പ്ലസ് വിജയമാണ് യോഗ്യത. മൂന്ന് വർഷ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം . അഹമ്മദാബാദിലെ പ്രധാന കാംപസിനു പുറമെ ഹരിയാന, മധ്യ പ്രദേശ്, ആന്ധ്രപ്രദേശ, ആസാം എന്നി കാംപസുകളിലും വിവിധ ഡിസൈൻ കോഴ്സുകൾ പഠിക്കാൻ അവസരം ഉണ്ട്. Website: admissions.nid.edu.


നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) എൻട്രൻസ് ടെസ്റ്റ്


നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ് ) നടത്തുന്ന വിവിധ ബിരുദ കോ ഴ്സുകൾക്കുള്ള പ്രവേശന പരീ ക്ഷ. കണ്ണൂരിലടക്കം 17 കാംപസു കളിൽ വ്യത്യസ്ത സ്പെഷലൈ സേഷനോട് കൂടിയ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോ ഴ്സുകൾ ലഭ്യമാണ്. പ്ലസ് ടൂ ആണ് യോഗ്യത. വെബ്സൈറ്റ്: www.nift.ac.in


അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED)


മുംബൈ, ഹൈദരാബാദ്, ഡൽഹി, ഗുവാഹത്തി ഐ.ഐ .ടികൾ, ഐ.ഐ.ടി.ഡി.എം ജബൽപൂർ എന്നീ സ്ഥാപനങ്ങളിലെ നാല് വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതു പരീക്ഷ പ്ലസ്ട വിജയമാണ് യോഗ്യത. ഐ.ഐ.ടി.ഡി.എം ജബ പുരിൽ സയൻസ് സ്ട്രീമുകാർ ക്ക് മാത്രമേ പ്രവേശനമുള്ളു. മറ്റ് പല മികച്ച സ്ഥാപനങ്ങളും അവരുടെ ബാച്ചിലർ ഓഫ് ഡി സൈൻ പ്രോഗ്രാം പ്രവേശനത്തിന് UCEED സ്കോർ പരിഗണിക്കാറുണ്ട്. വെബ്സൈറ്റ്: www.uceed.iitb.ac.in


ഫുട്‌വെയർ ഡിസൈൻ  ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (FDDI AIST)


പാദരക്ഷാ വ്യവസായ മേഖല യിൽ വിദഗ്ധ പരിശീലനം നൽകുന്ന ശ്രേഷ്ട സ്ഥാപനമായ ഫുട്വെയർ ഡിസൈൻ ആൻ ഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂ ട്ടിന്റെ ചെന്നൈ അടക്കം 12 കാംപസുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des),ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനി സ്ട്രേഷൻ (BBA) എന്നീ കോ കളിലേക്കുള്ള പ്രവേശന പരീക്ഷ. പ്ലസ്ട വിജയമാണ് യോഗ്യത. ജൂൺ 18 നാണ് പരിക്ഷ. ഏപ്രിൽ 30 വരെ അപേക്ഷ നൽകാം വെബ്സൈറ്റ്: www.fddiindia.com


കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാറ്റ് (CUET-UG)


ഇന്ത്യയിലെ വിവിധ കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിന് ഉള്ള പരീക്ഷ .മെയ് 21 മുതൽ 31 വരെയാണ് പരീക്ഷ website: cuet.samarth.ac.in


ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT)


മാനേജ്മെന്റ് മേഖലയിലെ പഞ്ചവർഷ ഇന്റഗ്രേറ്റഡ് പ്രോ ഗ്രാം പ്രവേശനത്തിന്റെ രാജ്യത്തെ മുൻനിര മാനേജ്മെന്റ് സ്ഥാപന ങ്ങളായ ഐ.ഐ.എം ഇൻഡോ റും ഐ.ഐ.എം റോത്തക്കും IPMAT എന്ന പേരിൽ പ്രവേശന പരീക്ഷകൾ നടത്തുന്നുണ്ട്. പരിക്ഷാ പാറ്റേണിൽ വ്യത്യാസമുണ്ട്. പ്ലസ് ടൂ തലത്തിൽ 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. വെബ്സൈറ്റുകൾ; www.iimidr.ac.in, www.iimrohtak. ac.in

ഐ. ഐ. എം. റാഞ്ചിയി ലെ പഞ്ചവർഷ മാനേജ്മെൻ്റ് കോഴ്സിന്റെ പ്രവേശനം IPMAT(Indore) / SAT പരീക്ഷ  സ്കോറുകളുടെ അടിസ്ഥാനത്തിലാണ്. Website: www.iimranchi.ac.in


നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (NDA & NA Exam)


ആർമി, നേവി, എയർഫോഴ്സ് വിംഗുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NDA & NA യിൽ ആർമി വിംഗിലേക്ക് , +2വിന് ഏത് വിഷയമെടുത്ത് പഠിച്ചവർക്കും അപേക്ഷിക്കാം. പ്ലസ്ട്രു വിജയമാണ് യോഗ്യത. പെൺകുട്ടികൾക്കും അപേക്ഷി ക്കാം. വെബ്സൈറ്റ്: www.upsconline.nic.in


നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE)


നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോള ജിയുടെ അംഗികാരമുള്ള വിവിധ സ്ഥാപനങ്ങളിൽ ത്രിവത്സര ബി എസ്.സി ഹോസ്പിറ്റാലിറ്റി ആൻ ഡ് ഹോട്ടൽ അഡ്മിനിസ്ട്രേ ഷൻ കോഴ്സിനുള്ള പ്രവേശന പരീക്ഷ. പ്ല വിജയമാണ് യോഗ്യത. മെയ് 14 നാണ് പരീ ക്ഷ. ഏപ്രിൽ 27 വരെ അപേക്ഷി ക്കാം. വെബ്സൈറ്റ്:nchmjce.nta.nic.in


✍️ അൻവർ. പി.കെ (career expert)




Post a Comment

0 Comments