കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ നിയന്ത്രണത്തിലുള്ള 44 കേന്ദ്ര സർവകലാശാലകളിലെ യും വിവിധ സംസ്ഥാന കൽ പിത /സ്വകാര്യ സർവകലാശാല കളിലെയും ബിരുദ പ്രവേശന ത്തിനുള്ള ദേശീയ എൻട്രൻസ് സിയുഇടി-യുജി, നാഷനൽ ടെസ്റ്റിങ് ഏജൻസി മേയ് 21 മു തൽ 31 വരെ ഓൺലൈൻ രീതി യിൽ നടത്തും (www.nta.ac.in). cuet.samarth.ac.in om omg വഴി മാർച്ച് 12നു രാത്രി 9 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഓൺലൈനായി ഫീ സടയ്ക്കാം.
● കേരളത്തിൽ 18 പരീക്ഷാ കേന്ദ്രങ്ങൾ. ദുബായ്, ഷാർജ, ബഹ്റൈൻ, ദോഹ, കുവൈ ത്ത്, മസ്കത്ത്, റിയാദ്, സിംഗ പ്പൂർ, കൊളംബോ, തുടങ്ങി 24 വിദേശകേന്ദ്രങ്ങളുമുണ്ട്.
● അപേക്ഷയിൽ 2 പരീക്ഷാ കേന്ദ്രങ്ങൾ സൂചിപ്പിക്കാം.
● കേന്ദ്രം ഏപ്രിൽ 30ന് അറി യാം. അഡ്മിറ്റ് കാർഡ് മേയ് രണ്ടാം വാരം വെബ്സൈറ്റിൽ ലഭ്യമാകും
● സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ടാറ്റാ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻ സസ് (മുംബൈ), ജെഎൻയു, ദി ഇംഗ്ലിഷ് & ഫോറിൻ ലാംഗ്വി ജസ് യൂണിവേഴ്സിറ്റി ഹൈദ രാബാദ്, പോണ്ടിച്ചേരി യൂണി വേഴ്സിറ്റി, ഫുട്വെയർ ഡി സൈൻ & ഡവലപ്മെന്റ് ഇൻ സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി അടക്കം 95 സർ വകലാശാലകൾ / സ്ഥാപന ങ്ങൾ ആണ് ഇപ്പോൾ പങ്കെടുക്കുന്നത് .
● ഓൺലൈൻ-അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമ ങ്ങൾ ഇൻഫർമേഷൻ ബാഷ റിന്റെ 7-11 പേജുകളിലുണ്ട്.
യോഗ്യത
● പ്രായപരിധിയില്ല. 12 / തുല്യ പരീക്ഷ ജയിച്ചവർക്കും ഇപ്പോൾ തയാറെടുക്കുന്നവർക്കും അപേ ക്ഷിക്കാം. 3 വർഷ എൻജിനീയ റിങ് ഡിപ്ലോമയും സ്വീകരിക്കും. സർവകലാശാലയ്ക്ക് വിശേഷ നിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം.സംവരണവ്യവസ്ഥകൾ അതതു സർവകലാശാലകളുടേത്.
പരീക്ഷാ ഘടന
● IA, IB, II, III എന്നിങ്ങനെ 4 വിഭാഗങ്ങളായി പരീക്ഷയെ വി ഭജിച്ചിരിക്കുന്നു. എല്ലാറ്റിലും മൾട്ടിപ്പിൾ ചോയ്സ് ചോദ്യ ങ്ങൾ. ഒരു ചോദ്യത്തിന് 5 മാർ ക്ക്. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും.
● 4 വിഭാഗങ്ങളിലായി ഭാഷ കൾ, വിഷയങ്ങൾ, ജനറൽ ടെസ്റ്റ് എന്നിവയിൽനിന്ന് പത്തെണ്ണം വരെ തിരഞ്ഞെടു ക്കാം. 13 ഭാഷകളിൽ ചോദ്യങ്ങ ളുണ്ട്. മലയാളത്തിലെ ചോദ്യ ങ്ങൾ കേരളത്തിലും ലക്ഷദ്വീപി ലും. ചോദ്യങ്ങളുടെ വിവർത്ത നത്തിൽ തർക്കം വന്നാൽ, ഇം ഗ്ലിഷ് വേർഷൻ സ്വീകരിക്കും. ഭാഷാവിഭാഗത്തിലെ ചോദ്യ ങ്ങൾ അതതു ഭാഷകളിൽ മാത്രം.
● ഓരോ ടെസ്റ്റും എത്ര നേര മെന്നു പിന്നീട് അറിയിക്കും. ഭി ന്നശേഷിക്കാർക്കു മണിക്കൂറിന് 20 മിനിറ്റ് ക്രമത്തിൽ കൂടുതൽ ഓരോരുത്തർക്കും താൽപര്യ മുള്ള സർവകലാശാലകൾ പഠനവിഷയങ്ങൾ തിരഞ്ഞെടു ത്ത് അതനുസരിച്ചുള്ള ടെസ്റ്റു കളെഴുതിയാൽ മതി. ഓരോ കോഴ്സിനും ഏതെല്ലാം ടെസ്റ്റുകൾ വേണമെന്ന് പങ്കെ ടുക്കുന്ന സർവകലാശാലകൾ അവയുടെ വെബ് സൈറ്റുക ളിൽ നിർദേശിച്ചിട്ടുണ്ട്.ഉദാഹരണത്തിന് മുംബൈ ടി സ്സിലെ ബാർ ഓഫ് സോ ഷ്യൽ വർക്കിന് IAയിലെ ഇംഗ്ലി ഷും IIIലെ ജനറൽ ടെസ്റ്റും മാ ത്രമാണു വേണ്ടത്.
● 12 ൽ പഠിച്ച ഭാഷകളും വിഷ യങ്ങളുമാണ് സാധാരണഗതി യിൽ തിരഞ്ഞെടുക്കേണ്ടത്. പക്ഷേ, ഇക്കാര്യത്തിൽ ഇളവു നൽകുന്ന സർവകലാശാലാ കോഴ്സുകളിലേക്കു ശ്രമിക്കു ന്നവർക്ക് അന്യവിഷയങ്ങളും തിരഞ്ഞെടുക്കാം.
● ഈ പരീക്ഷയിൽ സ്കോർ നേടിയതുകൊണ്ടുമാത്രം പ്രവേ ശനം കിട്ടില്ല. താൽപര്യമുള്ള സർവകലാശാലയിൽ യഥാസമ യം വേണ്ടതുപോലെ അപേക്ഷി ക്കണം. cuet.samarth.ac.in വെബ് സൈറ്റിലെ "യൂണിവേ ഴ്സിറ്റീസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ സർവകലാശാലക ളുടെ ലിസ്റ്റ് വരും. ഓരോ സർ വകലാശാലയുടെയും പേരിൽ ക്ലിക്ക് ചെയ്താൽ അവിടത്തെ കോഴ്സുകൾ, കോഴ്സി ലെയും പ്രവേശനത്തിനുവേണ്ട മിനിമം യോഗ്യത, പങ്കെടുക്കേ ണ്ട ടെസ്റ്റുകൾ എന്നിവ അറിയാം.
കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ്
കാസർകോട് പെരിയയിലു ള്ള കേരള കേന്ദ്ര സർവകലാ ശാല നടത്തുന്ന യുജി കോ ഴ്സുകളായ ബിഎ ഇന്റർനാ ഷനൽ റിലേഷൻസ്, വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം (ബിഎസ്സി- ബിഎഡ്, ബിഎ-ബിഎഡ്, ബികോം- ബിഎഡ്) എന്നിവയ്ക്കും ഈ പരീക്ഷ വഴിയാണ് പ്രവേശനം.
0 Comments