💠 പത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ട് അറിഞ്ഞ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയേണ്ട ചില പ്രധാനപെട്ട കാര്യങ്ങൾ ആണ് ഇവിടെ ചേർക്കുന്നത്.
💠 പത്താം ക്ലാസ് പരീക്ഷ (എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ട്.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/InDq5vozs5JLn3wpU2VAju
💠വിദ്യാർഥിയുടെ താത്‌പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, സാധ്യത എന്നിവയ്ക്കിണങ്ങിയ കോമ്പിനേഷനുകൾ കണ്ടെത്തണം.
💠2025 ഇൽ പ്ലസ് ടു വിനു ചേരുന്ന ഒരാൾ 2031 ഇൽ ആണ് ബിരുദപഠനം കഴിഞ്ഞു പുറത്തിറങ്ങുന്നത്.
💠 അതിനാൽ തന്നെ ഒരു ദീർഘ വീക്ഷണത്തോടുകൂടി തന്നെ വേണം സ്ട്രീം തിരഞ്ഞെടുക്കാൻ .
💠 നല്ല മാർക്ക് ലഭിച്ചവർക്ക് സയൻസ്, പിന്നെ കോമേഴ്‌സ്, അതുമില്ലെങ്കിൽ ഹ്യൂമാനിറ്റീസ് ഇതാവരുത് സ്ട്രീം സെലെക്ഷൻ രീതി.
💠ബയോമാത്സ് ഗ്രൂപ്പ് എടുത്തു പഠിച്ചാൽ പരമാവധി എല്ലാ ബിരുദകോഴ്സുകൾക്കും ചേരാൻ കഴിയും. എന്നാൽ അതിൽനിന്നും മാത്‍സ് എടുത്തു മാറ്റിയാൽ മെഡിക്കൽ, പാരാമെഡിക്കൽ, മറ്റു സയൻസ് പഠനം, ചില ഉന്നത സർവ്വകലാശാലകളിൽ എക്കണോമിക്സ് പഠനവും മുടങ്ങി പോകും.
💠അതിനാൽ തന്നെ റിസൾട്ട് വരുന്നതിന് മുമ്പായി തന്നെ പ്ലസ് ടു പഠനത്തെ കുറിച്ചു വിദ്യാർത്ഥിയും രക്ഷിതാവും കൂടിയിരുന്നു തീരുമാനിക്കേണ്ടതുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ, ബയോളജിയുടെ അനുബന്ധ വിഷയങ്ങളായ മൈക്രോ ബയോളജി, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി തുടങ്ങിയ വിഷയത്തിൽ പഠനം തുടരാനും ബയോളജി ഗ്രൂപ്പ് ആവശ്യമാണ്.
💠ഇത്തരം വിഷയങ്ങളിൽ താത്‌പര്യമില്ലെങ്കിൽ മാത്രം ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പെടുക്കുക. കോമേഴ്‌സ് ഗ്രൂപ്പ് എടുത്താൽ അനന്ത സാധ്യതകളാണ് മുന്നിൽ കിടക്കുന്നത്. ബിസിനസ് എന്ന മഹാസമുദ്രത്തിലേക്ക് നീന്തികയറാൻ കോമേഴ്‌സ് പഠനം അനിവാര്യമാണ്.
എന്നാൽ ഹ്യൂമാനിറ്റീസ് അത്ര മോശക്കാരനൊന്നുമല്ല. സയൻസ്, കോമേഴ്‌സ് സ്ട്രീം പോലെ തന്നെ വിശാലമായ ഉന്നത പഠനമേഖലകളും ജോലി സാധ്യതകളും ഇതിലും ലഭ്യമാണ്. സിവിൽ സർവീസ് ആണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ ഹ്യൂമാനിറ്റീസ് തന്നെയാണ് എന്ത് കൊണ്ടും ഉത്തമം. ഹ്യൂമാനിറ്റീസ് എന്നു പറഞ്ഞാൽ സയൻസ് പോലെ എളുപ്പം തിരഞ്ഞെടുക്കാൻ കഴിയില്ല. എക്കണോമിക്സ്, പൊളിറ്റിക്സ് , ഹിസ്റ്ററി, സോഷ്യോളജി , ജേർണലിസം, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്,... തുടങ്ങി അനേകം വിഷയങ്ങളുടെ കോമ്പിനേഷൻസ് ഉണ്ട്. അതിൽ നിന്നും നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ളത് തിരഞ്ഞെടുത്തു പഠനം തുടരുക.
💠പ്ലസ്ടുവിനു ശേഷം ഏത് കോഴ്സ് പഠിക്കണം എന്നത് കുട്ടിയുടെ അഭിരുചി നോക്കിയാവണം തിരഞ്ഞെടുക്കേണ്ടത്. തീരെ താത്‌പര്യമില്ലാത്ത വിദ്യാർഥികളെക്കൊണ്ട് ബയോമാത്സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്.
ഇന്ന് കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്താനും അതിനനുസരിച്ചു അവരുടെ ഉന്നതപഠനവും കരിയറും തിരഞ്ഞെടുക്കാൻ കഴിയും.
💠പ്ലസ് ടു കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന രണ്ട് വാക്കാണ് Neet, JEE. എന്നാൽ ഒരു സയൻസ് വിദ്യാർത്ഥിയെക്കാളും കൂടുതൽ പ്രവേശന പരീക്ഷകൾ സയൻസിതര ഗ്രൂപ്പുകാരെ കാത്തിരിക്കുന്നുണ്ട്. ഏതു പ്രീമിയർ സ്ഥാപനത്തിൽ എന്തു പഠിക്കാനും എൻട്രൻസ് പരീക്ഷയെന്ന കടമ്പ കടക്കണം.
💠സിവിൽ സർവീസസ് പരീക്ഷ മുതൽ പി എസ് സി വരെ എവിടെ എത്തണമെങ്കിലും രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂറ്റുകളിൽ പഠിച്ചാൽ എളുപ്പമാണ്. സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്ക് ഹ്യുമാനിറ്റീസ് പഠനത്തോടൊപ്പം തന്നെ പരിശീലനം ആരംഭിക്കാം. . ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലിന് താത്‌പര്യമുള്ളവർക്കും അക്കൗണ്ടിങ്, ആക്ച്വറിയൽ സയൻസ് എന്നിവയിൽ അഭിരുചിയുള്ളവർക്കും കൊമേഴ്സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്മെന്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്കും ഇത് യോജിക്കും.
💠ഐസർ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ബി.എസ്./എം.എസ്. കോഴ്സുകൾക്ക് താത്‌പര്യപ്പെടുന്നവർക്ക് ബയോമാത്സ് എടുക്കാം. സയൻസ് വിദ്യാർഥികൾ നീറ്റ്, ജെ.ഇ.ഇ., കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്സാറ്റ്, കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിട്ട് പഠിക്കണം. ഏത് പ്ലസ്ടു പൂർത്തിയാക്കിയവർക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എൻ.ഐ.എഫ്.ടി. ഡിസൈൻ, ഫാഷൻ ടെക്നോളജി, യുസീഡ്, എൻ.ഐ.ഡി. ഡിസൈൻ, ഇഫ്ലു, ജെ.എൻ.യു., ഡൽഹി യൂണിവേഴ്സിറ്റി, ഐ.ഐ.എം. ഇൻഡോർ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാം.
💠വിദ്യാർഥികൾ പ്ലസ് ടു കാലയളവിൽ എൻട്രൻസ് പരിശീലനത്തിനുകൂടി സമയം കണ്ടെത്തുമ്പോൾ ചിട്ടയായ ടൈംടേബിളനുസരിച്ച് തയ്യാറെടുക്കണം. ഫൗണ്ടേഷന് പ്രാധാന്യം നൽകണം. ഓൺലൈൻ വഴി കോച്ചിങ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്.
. ജോലിക്കാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ പത്താം ക്ലാസിനു ശേഷം വി എച് എസ് സി, ഡിപ്ലോമ, എന്നീ പ്രൊഫഷണൽ കോഴ്സ്കൾക്കു ചേരാം. VHSC എന്നത് പ്ലസ് ടു വിനോടൊപ്പം ഒരു ITI ഡിപ്ലോമക്ക് തുല്യമായ പ്രൊഫഷണൽ കോഴ്സ് കൂടിയാണ് കഴിയുന്നത്. VHSC കേരളത്തിലെ പല ജോലികൾക്കും PSC അംഗീകരിച്ചതാണ്.
💠ഐ.ടി.ഐ., ITC, പോളിടെക്‌നിക്, വി.എച്ച്.എസ്.ഇ. പ്രോഗ്രാമുകൾക്ക് താത്‌പര്യമനുസരിച്ച് കോഴ്സ് കണ്ടെത്തണം. കാരണം അത് നിങ്ങളുടെ പ്രൊഫഷണൽ / കരിയർ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.
പാർട്ട് 2 വായിക്കാൻ‼️👇🏻
0 Comments