പ്ലസ്ടുക്കാർക്ക് ഐ.ഐ.എസ്.സി യിൽ പഠിക്കാം.
ശാസ്ത്ര ഗവേഷണ രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന സ്ഥാപനമാണ് ബെംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അഥവാ ഐ.ഐ.എസ് സി .ഗവേഷണരംഗത്ത് മികവും കുറഞ്ഞ ഫീസും മികച്ച പഠന സൗകര്യങ്ങളും ഐ.ഐ.എസ് സിയുടെ പ്രത്യേകതകളാണ്.
പ്ലസ് ടു സയൻസ് പൂർത്തിയാക്കിയവർക്ക് പ്രവേശനം നേടാവുന്ന മികവുറ്റ പ്രോഗ്രാമുകളാണ് നാലു വർഷം ദൈർഘ്യമുള്ള ബാച്ച്ലർ ഓഫ് സയൻസ് (റിസർച്ച് ), ബാച്ചിലർ ഓഫ് ടെക്നോളജി ഇൻ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് എന്നിവ .
ബാച്ച്‌ലർ ഓഫ് സയൻസ് (റിസർച്ച്)
നാലുവർഷ (എട്ട് സെമസ്റ്റർ) പ്രോഗ്രാമിൽ ആദ്യ ഒന്നര വർഷം (3 സെമസ്റ്ററുകൾ) എല്ലാവർക്കും ഫിസിക്സ്,കെമിസ്ട്രി,ബയോളജി,മാത്തമാറ്റിക്സ്,എൻജിനീയറിങ്,മാനവിക വിഷയങ്ങൾ എന്നിവയിലെ അടിസ്ഥാന പഠനമാണ്.
അടുത്ത ഒന്നര വർഷം ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ്, ബയോളജി, മെറ്റീരിയൽ സ്, എർത്ത് ആൻഡ് എൻവയോൺമെൻറൽ സയൻസ് എന്നീ സ്പെഷലൈസേഷൻ വിഷയങ്ങളിലൊന്നിൽ ആഴത്തിലുള്ള പഠനം.
നാലാം വർഷം അഡ്വാൻസ്ഡ് ഇലക്ടീവ് കോഴ്സുകൾക്കൊപ്പം ഗവേഷണ പ്രോജക്റ്റും പൂർത്തിയാക്കണം.
താൽപര്യമുള്ളവർക്ക് ഒരു വർഷം കൂടെ പഠിച്ച് മാസ്റ്റർ ബിരുദം (എം.എസ്) നേടാം. പ്രതിവർഷം 10000 രൂപയാണ് ട്യൂഷൻ ഫീസ്.പട്ടികവിഭാഗങ്ങൾക്ക് പഠനം സൗജന്യമാണ്.
▪️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ
https://chat.whatsapp.com/InDq5vozs5JLn3wpU2VAju
യോഗ്യത
2022 ൽ പ്ലസ് ടു (ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് ) 60 ശതമാനം മാർക്കോടെ വിജയിച്ചവർക്കും 2023 ൽ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി.
പ്രവേശന വഴികൾ
പ്രത്യേക പ്രവേശന പരീക്ഷയില്ല.എന്നാൽ താഴെപ്പറയുന്ന അഞ്ച് പരീക്ഷകളിൽ ഏതെങ്കിലുമൊന്ന് അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടിയവർക്ക് പ്രവേശനാർഹതയുണ്ട്.
1 . കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ ): കെ.വി.പി.വൈ- എസ്.എ 2021പരീക്ഷ എഴുതി ഫെലോഷിപ്പിന് അർഹത നേടിയിരിക്കണം.(കെ.വി.പി.വൈ പരീക്ഷ ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ട്)
2.ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) - മെയിൻ 2023 .
3.ജെ.ഇ ഇ അഡ്വാൻസ്ഡ് 2023
4.നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി)-2023 .
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ ) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2023
യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഒന്നിലധികം ചാനലുകളിൽ അപേക്ഷ സമർപ്പിക്കാം. iisc.ac.in ൽ മെയ് 31 നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 500 രൂപ ( പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ).
സ്കോളർഷിപ്പ്
പ്രവേശന വഴികളനുസരിച്ച് കെ.വി.പി.വൈ /ഇൻസ്പെയർ /ഐ.ഐ.എസ് സി പ്രൊമോഷൻ സ്കീം (IIScP) എന്നിവ വഴിയുള്ള സ്കോളർഷിപ്പുകൾ ലഭിക്കും.അക്കാദമിക മികവ് പുലർത്തുന്നവർക്ക് ഇന്ത്യൻ, മൾട്ടിനാഷണൽ ഏജൻസികൾ, ബിസിനസ് ഹൗസുകൾ എന്നിവ നൽകുന്ന വിവിധ സ്കോളർഷിപ്പുകളും ലഭിക്കാറുണ്ട്.
ബാച്ച്ലർ ഓഫ് ടെക്നോളജി ഇൻ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ്
കഴിഞ്ഞ വർഷം ആരംഭിച്ച ബിരുദതല എൻജിനീയറിങ് പ്രോഗ്രാമാണിത്. മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിഷയങ്ങൾക്കു പുറമേ സയൻസ്, ഹുമാനിറ്റീസ്, എൻജിനീയറിങ് വിഷയങ്ങളും പഠിക്കണം. മാത്തമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടേഷണൽ സയൻസ്, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്,സിഗ്നൽ പ്രോസസിംഗ്, കമ്പ്യൂട്ടേഷണൽ ബയോളജി, മാത്തമാറ്റിക്കൽ ഫിനാൻസ് തുടങ്ങിയ സ്റ്റഡിട്രാക്കുകളും പ്രോഗ്രാമിലുണ്ട്. താൽപര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2023 യുടെ റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ iisc.ac.in ൽ ഉടൻ ലഭ്യമാകും.
✍️പി.കെ.അൻവർ മുട്ടാഞ്ചേരി .
▪️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ
0 Comments