🎓കാലിക്കറ്റ് യൂണിവേഴ്സിറ്റി യു ജി ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു🎓



കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ്  കോളേജുകളിലേക്കുള്ള യ്ക്ക് യു ജി  ഫസ്റ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


അലോട്ട്മെന്റ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇

https://ugcap.uoc.ac.in/login

 ♦️ക്യാപ് ഐഡി യും സെക്യൂരിറ്റി കീയും ഉപയോഗിച്ച്  അലോട്ട്മെന്റ് അറിയാം 

 ♦️അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, താഴെ പ്രതിപാദിച്ചിട്ടുള്ള മാൻഡേറ്ററിഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.


1. SC/ST/ OEC/OBC communities eligible for educational concessions as is given to OEC വിദ്യാർത്ഥികൾക്ക് : 125/- രൂപ

 2. മറ്റുള്ളവർ : 510/- രൂപ

https://admission.uoc.ac.in/ എന്ന വെബ്സൈറ്റിൽ സ്റ്റുഡൻറ് ലോഗിൻ വഴി അലോട്മെന്റ് പരിശോധിക്കുകയും അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് അടയ്ക്കുകയും ചെയ്യേണ്ടതാണ് മാൻഡേറ്ററി ഫീ പേയ്മെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലോഗിനിൽ മാൻഡേറ്ററി ഫീ റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ് . (Student Login > Chatan Receipt> Mandatory Fee Receipt).

♦️ മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 29.06.2023 ന് വൈകിട്ട് 5 മണി വരെ ലഭ്യമാവും . പേയ്മെന്റ് അപ്ഡേഷന് പരാജയ സാധ്യത കൂടുതലായതിനാൽ യു.പി.ഐ. പേയ്മെന്റ്കൾക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയോഗിക്കുക.

 ♦️അലോട്ട്മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുളള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്.

♦️ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ പരിഗണിക്കേണ്ടതില്ലെങ്കിൽ 24.06.2023 മുതൽ 29.06.2023 ന് വൈകിട്ട് 5 മണി വരെയുള്ള എഡിറ്റിംങ്ഓപ്ഷനുകൾക്ക് സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്ഷനുകൾ നിർബന്ധമായും റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

 ♦️ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിനോ, പുതിയ കോളേജോ, കോഴ്സുകളോ, കൂട്ടിചേർക്കുന്നതിനോ ഈ അവസര ത്തിൽ സാധിക്കുന്നതല്ല.

 ♦️ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.

♦️എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി കോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 26.06.2023 മുതൽ 28.06.2023 വരെ സ്റ്റഡന്റ് ലോഗിനിൽ ലഭ്യമാവും (Student Login Community - Quota Report). ഇപ്രകാരം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളെ മാത്രമേ എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ . കമ്മ്യൂണിറ്റി കോട്ട പ്രവേശനത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇപ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടതാണ്.


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/L9GUADZOUhbAOfHeuVAQoe


Post a Comment

0 Comments