🔲 കൊച്ചി, മധുര, ചെന്നൈ, മൈസൂരു, ഹൈദരാബാദ്, അഹ്മദാബാദ്, അഗർത്തല, അമൃത് സർ, ഔറംഗാബാദ്, ബഡ്ഡി, ബാലസോർ, ഭോപാൽ, ചന്ദ്രാപുർ, ഭുവനേശ്വർ, ഗുവാഹതി, ഡറാഡൂൺ, ഗ്വാളിയർ, ഹാജിപുർ, ഹാൽഡിയ, ഇംഫാൽ, ജയ്പുർ, കോർബ, ലഖ്നോ, റായ്പുർ, മുർത്താൽ, റാഞ്ചി, വിജയവാഡ, വാരാണസി എന്നിവിടങ്ങളിലായി 28 സെന്ററുകളാണ് സിപെറ്റിനുള്ളത്.
🔲 അപേക്ഷ ഓൺലൈനായി www.cipet.gov.in ൽ ഇപ്പോൾ സമർപ്പിക്കാം.
🔲 അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 250 രൂപ.
🔲 പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും വെബ്സൈറ്റിലുണ്ട്. പ്രവേശനത്തിന് പ്രായപരിധിയില്ല.
🔲 ജൂൺ 5 വരെ അപേക്ഷ സ്വീകരിക്കും.
കോഴ്സുകൾ :
- ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി), ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് ടെക്നോളജി (ഡി.പി.ടി). മൂന്ന് വർഷം, ആറ് സെമസ്റ്ററുകൾ. യോഗ്യത: പത്താംക്ലാസ്/തത്തുല്യം.
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് പ്രോസസിങ് ആൻഡ് ടെസ്റ്റിങ് (പി.ജി.ഡി-പി.പി.ടി), രണ്ടു വർഷം, നാല് സെമസ്റ്ററുകൾ. യോഗ്യത: ശാസ്ത്രബിരുദം.
- പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ഡിസൈൻ (സി.എ.ഡി/സി.എ.എം)(പി.ഡി-പി.എം.ഡി) ഒന്നര വർഷം, മൂന്ന് സെമസ്റ്ററുകൾ. യോഗ്യത: ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/പ്ലാസ്റ്റിക്സ്/പോളിമർ/ടൂൾ/പ്രൊഡക്ഷൻ/മെക്കാട്രോണിക്സ്/ഓട്ടോമൊബൈൽ/ടൂൾ ആൻഡ് ഡൈ മേക്കിങ്/പെട്രോ കെമിക്കൽസ്/ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ) അല്ലെങ്കിൽ, ഡി.പി.എം.ടി/ഡി.പി.ടി (സിപെറ്റ്) തത്തുല്യം.
🔲 ഫൈനൽ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
🔲 സിപെറ്റ് കൊച്ചിയിൽ ഡി.പി.എം.ടി, ഡി.പി.ടി കോഴ്സുകളും മൈസൂരുവിൽ ഡി.പി.എം.ടി, ഡി.പി.ടി, പി.ജി.ഡി-പി.പി.ടി കോഴ്സുകളും ചെന്നൈയിൽ ഡി.പി.എം.ടി, ഡി.പി.ടി, പി.ജി.ഡി-പി.പി.ടി, പി.ഡി-പി.എം.ഡി (സി.എ.ഡി/സി.എ.എം) കോഴ്സുകളും മധുരയിൽ ഡി.പി.എം.ടി, ഡി.പി.ടി, പി.ഡി-പി.എം.ഡി (സി.എ.ഡി/സി.എ.എം) കോഴ്സുകളുമാണുള്ളത്.
വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :