ബി.ഡെസ് പ്രവേശന പരീക്ഷ
🔹 സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അക്കാദമിക വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി. ഡെസ്) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (KS-DAT) അപേക്ഷിക്കാം.
♦️ കരിയർ ടീം യുണൈറ്റഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇🏻
https://chat.whatsapp.com/GuK0us1TKJ5FnrmkxOLWLl
🔹 എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സ്കോർ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ എ.ഐ.സി.ടി.ഇ (AICTE) അംഗീകാരമുള്ള സ്ഥാപനങ്ങളിലാണ് പ്രവേശനം. എട്ട് സെമസ്റ്ററിലായി നാലുവർഷമാണ് പ്രോഗ്രാം.
🔸 യോഗ്യത: 45 ശതമാനം മാർക്കോടെ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു പരീക്ഷ/തത്തുല്യ വിജയം. സംവരണ വിഭാഗക്കാർക്ക് 40 ശതമാനം മതി.
🔹 ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയാണ് കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KS-DAT).
🔸 വിഷയങ്ങൾ: സോഷ്യൽ ആൻഡ് ബേസിക് സയൻസസ് (പത്താം ക്ലാസ്): സോഷ്യൽ സയൻസ്, വേൾഡ് ഹിസ്റ്ററി, ഇക്കണോമിക്സ്, വേൾഡ് ജ്യോഗ്രഫി, വേൾഡ് പൊളിറ്റിക്സ്, ബേസിക് സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) എന്നിവയിൽ നിന്ന് 10 ചോദ്യങ്ങൾ.
ജനറൽ നോളജ് & കറന്റ് അഫയേഴ്സ്: എൻവയൺമെന്റ്, ഇന്ത്യൻ കൾച്ചർ, ഇൻവെൻഷൻസ്, സ്പോർട്സ്, ബുക്സ് എന്നിവയിൽ നിന്നായി 20 ചോദ്യങ്ങൾ.
ഇംഗ്ലീഷ്: ബേസിക് ഗ്രാമർ, കോംപ്രിഹെൻഷൻ എന്നിവയിൽ നിന്ന് 20 ചോദ്യങ്ങൾ.
ന്യൂമെറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്: സ്പീഡ്, ഡിസ്റ്റൻസ്, റേഷ്യോ ആൻഡ് പ്രപ്പോർഷൻ, സിമ്പിൾ ഇൻട്രസ്റ്റ് എന്നിവയിൽ നിന്ന് 20 ചോദ്യങ്ങൾ.
ഡിസൈൻ അഭിരുചി (Aptitude): മനസ്സിലാക്കാൻ 30 ചോദ്യങ്ങൾ.
ആകെ 100 ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. ഒരു മണിക്കൂർ 40 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. പരീക്ഷാ തീയതിയും കേന്ദ്രവും പിന്നീട് അറിയിക്കും. വിശദമായ സിലബസ് വെബ്‌സൈറ്റിലുണ്ട്.
🔸 സർക്കാർ-മാനേജ്മെന്റ് സീറ്റുകൾ: കോളേജുകളിൽ സർക്കാർ സീറ്റും മാനേജ്മെന്റ് സീറ്റുമുണ്ട്. സർക്കാർ സീറ്റിലേക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടണം; കേന്ദ്രീകൃത അലോട്ട്മെന്റായിരിക്കും. മാനേജ്മെന്റ് സീറ്റിലെ പ്രവേശനം അതത് സ്ഥാപനങ്ങൾ നടത്തും. KS-DAT സ്കോർ അല്ലെങ്കിൽ ദേശീയതലത്തിലുള്ള ഏതെങ്കിലും സ്കോർ വേണം (NATA, UCEED, NID-DAT, NIFT). വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
🔹 അപേക്ഷാഫീസ്: 1300 രൂപ (ജനറൽ വിഭാഗത്തിന്), 650 രൂപ (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന്). എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 4 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
🔸 അവസാന തീയതി: ജൂൺ 5.
🔹 അപേക്ഷയുടെ പരിശോധനയ്ക്ക് ശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരാതികൾ നിശ്ചിത സമയത്തിനകം അറിയിക്കണം.
🔸 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 👇:
https://lbsapplications.kerala.gov.in/ksdat2026/

0 Comments