ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ പരീക്ഷകൾ മേയ് 14 മുതൽ 30 വരെ നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അറിയിച്ചു.
വിശദ ടൈംടേബിളും പരീക്ഷാഫീസ് നിരക്കുകളും വെബ്സൈറ്റിലുണ്ട്.
കേരളത്തിലെ 14 ജില്ലകൾക്കു പുറമേ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും
അബുദാബി, ബഹ്‌റൈൻ, ദോഹ, ദുബായ്, കഠ്മണ്ഡു, മസ്കത്ത് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഫെബ്രുവരി 21 മുതൽ മാർച്ച് 13 വരെ ഓൺലൈനായി ഫീസടച്ച് സൈറ്റിലൂടെ അപേക്ഷിക്കാം.
⚠️ലേറ്റ് ഫീ സഹിതം മാർച്ച് 20 വരെയും അപേക്ഷ സ്വീകരിക്കും.