🔲 ഫിസിക്സ്, കെമിസ്ട്രി, ജിയോളജി വിഷയങ്ങളിലും ഗവേഷണമാകാം.
🔲 ബിടെക് അഥവാ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ് (OCES). 5 ബാർക് ട്രെയ്നിങ് സ്കൂളുകളിൽ പരിശീലന സൗകര്യം.
🔲 വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ അണുശക്തി വകുപ്പിൽ സയന്റിഫിക് ഓഫിസർമാരായി നിയമിക്കും.
🔲 ബിടെക്കുകാരെ കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് പഠനത്തിനു നിയോഗിക്കും. ഇതിൽ താൽപര്യമില്ലാത്തവർക്കു മികവു നോക്കി പിജി ഡിപ്ലോമ നൽകും.
🔲 എംടെക് / എംകെമിക്കൽ എൻജി. പഠിക്കുന്നവർക്കു കൂടുതലായി ട്യൂഷൻ ഫീയും, 25,000 രൂപ ഒറ്റത്തവണ കണ്ടിൻജൻസി ഗ്രാന്റുമുണ്ട്
🔲 യോഗ്യതയ്‌ക്കുള്ള എൻജിനീയറിങ് പഠനശാഖകൾ :
മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ , സിവിൽ, ന്യൂക്ലിയർ എൻജിനീയറിങ്. 60% എങ്കിലും മാർക്കോടെ ബിടെക് വേണം.
🔲 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക് നേടിയവർക്കും അപേക്ഷിക്കാം.
🔲 സയൻസ് പിജിക്കാർക്ക് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോകെമിസ്ട്രി ഇവയിൽ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. എംഎസ്‌സി (ബൈ റിസർച്) / പിഎച്ച്‌ഡി യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ട. 2022 ഓഗസ്‌റ്റ് ഒന്നിന് 26 വയസ്സു കവിയരുത്.
🔲 പിന്നാക്ക/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 29/31/36 വരെയാകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ 500 രൂപ ഫീസ് അടയ്ക്കണം. വനിതകൾ, ട്രാൻസ്ജെൻഡർ, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർ, യുദ്ധത്തിൽ മരിച്ചവരുടെ ആശ്രിതർ എന്നിവർ പണമടയ്‌ക്കേണ്ട.
🔲 താൽപര്യമുള്ളവർ ഫെബ്രുവരി 11ന് അകം www.barconlineexam.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
🔲 പ്രാഥമിക സിലക്‌ഷനുള്ളവരെ അഭിമുഖത്തിലെ മികവു മാത്രം നോക്കി തിരഞ്ഞെടുക്കും.
വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :