കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം ജിപ്മറിൽ

കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം ജിപ്മറിൽ
🔲 പതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) നാലുവര്‍ഷ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

🔲 പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് 1200 രൂപ.

🔲 ബി.എസ്‌സി. നഴ്‌സിങ്

🔲 അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍: ബാച്ച്‌ലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസ്, അനസ്‌തേഷ്യാ ടെക്‌നോളജി, ബാച്ച്‌ലര്‍ ഓഫ് ഒപ്‌ടോമെട്രി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഇന്‍ ബ്ലഡ് ബാങ്കിങ്, മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി.

🔲 നഴ്‌സിങ്ങിന് 94 (ആണ്‍കുട്ടികള്‍ 9, പെണ്‍കുട്ടികള്‍ 85), അലൈഡ് ഹെല്‍ത്ത് സയന്‍സിന് 87 എന്നിങ്ങനെയാണ് സീറ്റുകള്‍.


🔲 യോഗ്യത : ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, ഓരോന്നും ജയിച്ച്, പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കണം.

🔲 ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം (ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം).

🔲 നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യു.ജി. 2021 യോഗ്യത നേടിയവരാകണം.

🔲 അപേക്ഷ jipmer.edu.in/ വഴി മാര്‍ച്ച് 14 ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.

🔲 കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക മാര്‍ച്ച് 21നകം പ്രസിദ്ധീകരിക്കും.


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :