🎓 ബ്ലോക് ചെയിൻ, ഫുൾസ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം 🎓

ബ്ലോക് ചെയിൻ, ഫുൾസ്റ്റാക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
🔲 സംസ്ഥാന ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ- ഡിസ്ക്) സഹകരണത്തോടെ ഐസിടി അക്കാദമിയും ബ്ലോക്ക് ചെയിൻ അക്കാദമിയും ഓൺലൈനായി നടത്തുന്ന എബിസിഡി (ആക്സിലറേറ്റഡ് ബ്ലോക് ചെയിൻ കോംപീറ്റൻസി ഡെവലപ്മെന്റ് ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫുൾസ്റ്റാക് ഡെവലപ്മെന്റ്, ബ്ലോക് ചെയിൻ എന്നീ സർട്ടിഫിക്കേ ഷൻ പ്രോഗ്രാമുകളാണ്.

🔲 പെൺകുട്ടികൾക്ക് നൂറു ശതമാനവും ആൺകുട്ടികൾക്ക് 70 ശതമാനവും സ്കോളർഷിപ് ലഭിക്കും.എൻജിനിയറിങ്, സയൻസ് ബിരുദധാരികൾക്കും മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമക്കാർക്കും വർക്കിങ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.

🔲 24നാണ് പ്രവേശന പരീക്ഷ. ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസൺ, കംപ്യൂട്ടർ സയൻസ് ബേസിക്സ് തുടങ്ങിയവയാണ് പരീക്ഷാസിലബസ്.

🔲 കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ടിസിഎസ് അയോണിൽ വെർച്വൽ ഇന്റേൺഷിപ് സൗകര്യമുണ്ട്.

🔲 ഡിജിറ്റൽ സർവകലാശാലയ്ക്ക് (ഡിയുകെ) കീഴിലുള്ള ബ്ലോക്ക് ചെയിൻ അക്കാദമി വിഭാവനം ചെയ്ത കോഴ്സിൽ അസോസിയറ്റ്, ഡെവലപ്പർ, ആർക്കിടെക്ചർ എന്നിങ്ങനെ ത്രീ ലെവൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ്. ബ്ലോക് ചെയിൻ രംഗത്തെ അറിവിന്റെ അടിസ്ഥാനത്തിൽ അനുയോജ്യ മായ ലെവലിൽ പ്രവേശനം നേടാം.

🔲 കോഴ്സ് പൂർത്തിയാക്കിയവർക്ക് ആഗോളതലത്തിലെ നൂറിലധികം മുൻ നിര കമ്പനികളിൽ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ മികച്ച തൊഴിൽ സാധ്യതയുള്ളതാണ് മേഖല.

🔲 www.abcd.kdisc.kerala.gov.in 19 വരെ അപക്ഷിക്കാം.
ഫോൺ : 0471 2700813, 7594051437.


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :