എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 12ന്

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 12ന്

കേരള എൻജിനീയറിങ്/ഫാർമസി കോഴ്സ് പ്രവേശന പരീക്ഷ ജൂൺ 12ന് നടത്തും.

രാവിലെ പത്ത് മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് ശേഷം 2.30 മുതൽ അഞ്ച് വരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. പ്രവേശന പരീക്ഷ വിജ്ഞാപനം മാർച്ചിൽ തന്നെ പ്രസിദ്ധീകരിക്കും.

ഇതിന് ശേഷം ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ജൂൺ അവസാനത്തിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള വിജ്ഞാപനം നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മാർച്ചിൽ തന്നെ പ്രസീദ്ധീകരിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷ കമീഷണർക്കും അപേക്ഷ നൽകണം.എൻജിനീയറിങ് പ്രവേശന പരീക്ഷ വിജ്ഞാപനത്തിനൊപ്പം മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയും ക്ഷണിക്കും.


കീം 2022 പരീക്ഷയുടെ വിശദാംശങ്ങള്‍ :

2022 - 23 പ്രവേശനത്തിനുള്ള കേരളത്തിലെ എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ജൂണ്‍ 12ന് നടത്തും. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് രണ്ടരമണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള രണ്ടുപേപ്പറുകളുണ്ടാകും. പേപ്പര്‍ I ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി. പേപ്പര്‍ II മാത്തമാറ്റിക്‌സ്.

നിലവിലെ വ്യവസ്ഥയനുസരിച്ച് പേപ്പര്‍ Iല്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍നിന്ന് യഥാക്രമം 72ഉം 48ഉം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ IIല്‍ മാത്തമാറ്റിക്‌സില്‍നിന്നും 120 ചോദ്യങ്ങളും. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍.

ഓരോ ശരിയുത്തരത്തിനും നാലു മാര്‍ക്ക്. ഉത്തരംതെറ്റിയാല്‍ ഒരുമാര്‍ക്കുവീതം നഷ്ടപ്പെടും. ഓരോ പേപ്പറിനും പരമാവധി മാര്‍ക്ക് 480. ഓരോ പേപ്പറിലും 10 മാര്‍ക്ക് വീതം കിട്ടുന്നവര്‍ യോഗ്യത നേടും. അവരെ മാത്രമേ റാങ്കിങ്ങിന് പരിഗണിക്കൂ. പട്ടികവിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. അവര്‍ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കണം.

പ്രവേശനപരീക്ഷാകമ്മിഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശനത്തിന്റെ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ മാര്‍ക്കിന് 50ഉം പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയിലെ നിശ്ചിതവിഷയങ്ങളുടെ (പൊതുവേ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി) മാര്‍ക്കുകള്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം സമീകരിച്ചതിന് 50ഉം ശതമാനം വെയിറ്റേജ് നല്‍കുന്നു.

ഫാര്‍മസിപ്രവേശനത്തിന് പ്രത്യേക പ്രവേശനപരീക്ഷയില്ല. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പറാണ് ഫാര്‍മസി പ്രവേശനപരീക്ഷ. ഈ പരീക്ഷയില്‍ കെമിസ്ട്രി ഭാഗത്തിനുലഭിക്കുന്ന മാര്‍ക്കിനു കൂടുതല്‍ വെയിറ്റേജ് നല്‍കി പ്രോസ്‌പെക്ടസ് വ്യവസ്ഥയനുസരിച്ച് കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും കിട്ടുന്നവരെ മാത്രമേ റാങ്കിങ്ങിന് പരിഗണിക്കൂ. പട്ടികവിഭാഗക്കാര്‍ക്ക് മിനിമം ഇന്‍ഡക്‌സ് മാര്‍ക്ക് വ്യവസ്ഥയില്ല. അവര്‍ പേപ്പര്‍ Iല്‍ ഒരുചോദ്യത്തിനെങ്കിലും ഉത്തരം നല്‍കണം.

റാങ്ക് പട്ടികകള്‍ തയ്യാറാക്കുന്ന രീതി പ്രോസ്‌പെക്ടസില്‍ വിശദമായി നല്‍കും.


സിലബസ് :

പരീക്ഷയുടെ നിലവാരം ഹയര്‍സെക്കന്‍ഡറി/തത്തുല്യ പരീക്ഷകളുടേതിനു സമാനമാകും. പ്രവേശനപരീക്ഷയ്ക്ക് പ്രത്യേകം സിലബസുണ്ട്. വിവിധ കേന്ദ്ര/സംസ്ഥാന ബോര്‍ഡുകളുടെ സിലബസുകളുടെ അടിസ്ഥാനത്തിലാണ് സിലബസ് തയ്യാറാക്കുക. അത് പ്രോസ്‌പെക്ടസില്‍ നല്‍കും. അത് വിഷയങ്ങളുടെ ഒരു രൂപരേഖ മാത്രമായിരിക്കും എന്നാണുപറഞ്ഞിരിക്കുന്നത്. കേരള ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ ഏതുബോര്‍ഡില്‍ പ്ലസ്ടു കോഴ്‌സ് പഠിക്കുന്നവര്‍ക്കും ഈ സിലബസ് അടിസ്ഥാനമാക്കി പരീക്ഷ അഭിമുഖീകരിക്കാം. മത്സരപരീക്ഷയായതിനാല്‍ സിലബസിലെ വിഷയങ്ങളില്‍നിന്നും ഉയര്‍ന്നനിലവാരമുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാമെന്ന് പ്രോസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ പ്രോസ്‌പെക്ടസ് www.cee.kerala.gov.in ലഭിക്കും. 2022ലെ വിജ്ഞാപനം വന്നിട്ടില്ല. 2021 പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസ് ഇപ്പോഴും സൈറ്റുകളില്‍ ലഭ്യമാണ്.


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :