ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് 2022–23 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു

സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്: അപേക്ഷ മാർച്ച് 31 വരെ ; എൻട്രൻസ് പരീക്ഷ മേയ് 8ന്
🔲 ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് 2022–23 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു.

🔲 ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സിലെ മാത്രമല്ല, മറ്റു പല വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്കു സൗകര്യമുണ്ട്.

🔲 2022–23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ.

🔲 Website : www.isical.ac.in

🔲 മേയ് 8 നു നടക്കുന്ന എൻട്രൻസ് പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 38 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

🔲 കൊൽക്കത്ത ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിനു ബെംഗളൂരു, ചെന്നൈ, ഡൽഹി, തെസ്പുർ, ഹൈദരാബാദ് ഉൾപ്പെടെ വിവിധ പഠനകേന്ദ്രങ്ങളുണ്ട്.


പ്രധാന പ്രോഗ്രാം വിവരങ്ങളും പ്രതിമാസ സ്റ്റൈപൻഡും :

  • 3 year B.Stat (Hons): 63 സീറ്റ് (കൊൽക്കത്ത); മാത്‌സ് അടങ്ങിയ പ്ലസ്ടു വേണം; 5000 രൂപ.
  • 3 year B Math (Hons): 63 സീറ്റ് (ബെംഗളൂരു); മാത്‌സ് അടങ്ങിയ പ്ലസ്ടു വേണം; 5000 രൂപ.
  • 2 year M Stat: 38 സീറ്റ് (ഡൽഹി); ഏതെങ്കിലും ബിരുദം; 8000 രൂപ.
  • 2 year M Math: 24 സീറ്റ് (കൊൽക്കത്ത); ഏതെങ്കിലും ബിരുദം; 8000 രൂപ.
  • 2 year MS in Quantitative Economics: 56 സീറ്റ് (ഡൽഹി, കൊൽക്കത്ത); ഏതെങ്കിലും ബിരുദം; 8000 രൂപ.
  • 2 year MS in Quality Management Science: 20 സീറ്റ് (ബെംഗളൂരു, ഹൈദരാബാദ്); ഏതെങ്കിലും ബിരുദം; 8000 രൂപ.
  • 2 year MS in Library & Information Science: 12 സീറ്റ് (ബെംഗളൂരു); ഏതെങ്കിലും ബിരുദം;, 8000 രൂപ.
  • 2 year M Tech in Computer Science: 45 സീറ്റ് (കൊൽക്കത്ത); ബിടെക്, അഥവാ മാത്‌സ് അടങ്ങിയ പ്ലസ്ടുവിനു ശേഷം ഏതെങ്കിലും മാസ്റ്റർ ബിരുദം; 12,400 രൂപ. മികച്ച ഗേറ്റ് സ്‌കോറുള്ളവർക്ക് എഴുത്തുപരീക്ഷ വേണ്ട. പക്ഷേ യഥാസമയം അപേക്ഷിക്കണം.
  • 2 year M Tech in Cryptology & Security: 25 സീറ്റ് (കൊൽക്കത്ത); വ്യവസ്ഥകളെല്ലാം കംപ്യൂട്ടർ സയൻസ് എംടെക്കിന്റേതു തന്നെ.
  • 2 year M Tech in Quality, Reliability & Operations Research: 32 സീറ്റ് (കൊൽക്കത്ത), സ്‌റ്റാറ്റ്‌സിൽ മാസ്‌റ്റർ ബിരുദം അഥവാ സ്‌റ്റാറ്റ്‌സ് അടങ്ങിയ മാത്‌സ് മാസ്‌റ്റർ ബിരുദം, അഥവാ ബിടെക് അഥവാ തുല്യ പ്രഫഷനൽ അംഗത്വയോഗ്യത (പ്ലസ്‌ടുവിൽ ഫിസിക്‌സും കെമിസ്‌ട്രിയും); 12,400 രൂപ.
  • 1 year PG Diploma in Statistical Methods & Analytics: 61 സീറ്റ് (ചെന്നൈ, തെസ്പുർ); മാത്‌സ് അടങ്ങിയ ബിരുദം അഥവാ ബിടെക് / തുല്യയോഗ്യത.
  • 1 year PG Diploma in Agricultural & Rural Management with Statistical Methods & Analytics: 18 സീറ്റ് (ഗിരിഡീഹ്, ജാർഖണ്ഡ്); ഏതെങ്കിലും ബിരുദം. പ്ലസ്‌ടുവിൽ മാത്‌സോ സ്റ്റാറ്റ്സോ വേണം.
  • 1 year PG Diploma in Applied Statistics: 30 സീറ്റ്; ഏതെങ്കിലും ബിരുദം. പ്ലസ്‌ടുവിൽ മാത്‌സ് വേണം. Coursera വഴി ഓൺലൈൻ കോഴ്സ്.

🔲 ഏതു പ്രോഗ്രാമായാലും, 2022 ജൂലൈ 31ന് അകം യോഗ്യതാപരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയിലെയും ഇന്റർവ്യൂവിലെയും മികവു നോക്കിയാണ് സിലക്‌ഷൻ.

🔲 ജെആർഎഫ് : :

സ്‌റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ജിയോളജി, ബയളോജിക്കൽ സയൻസ്, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്നീ വിഷയങ്ങളിൽ ജെആർഎഫ് സൗകര്യമുണ്ട്. 31,000 രൂപയെങ്കിലും ഫെലോഷിപ് ലഭിക്കും .


വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :