എന്താണ് ഡേറ്റാ സയന്‍സ് ? മികച്ച കോഴ്സുകൾ ഏതെല്ലാമാണ് ❓❓
🔲 സറ്റാറ്റിസ്റ്റിക്സ്, മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ സംയോജിക്കുന്ന മള്‍ട്ടിഡിസിപ്ലിനറി മേഖലയാണ് ഡേറ്റാ സയൻസ്.🔲 ലോകമെങ്ങും ഗവേഷണ രംഗത്തും ബാങ്കിങ്, ഫിനാൻസ് തുടങ്ങി ബിസിനസ് മേഖലകളിലുമെല്ലാം ടെറാബൈറ്റ് കണക്കിനു ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്ന.
🔲 കരമബദ്ധമോ ( structured ) ക്രമരഹിതമോ ( unstructured ) ആയ ഈ വിവരങ്ങളിൽനിന്നു ട്രെൻഡുകളും പാറ്റേണുകളും കണ്ടെത്തുകയും പുതിയ അറിവുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് ഡേറ്റാ അനലിസ്റ്റുകൾ.
🔲 JAVA, Python, Perl, C/C++ തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളും SAS, R, Tableau, Hadoop തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറുകളും ഡേറ്റാ അനലിറ്റിസ്റ്റ് പ്രയോജനപ്പെടുത്തുന്നു.
🔲 സറ്റാറ്റിസ്റ്റിക്സ്, മാത്‌സ്, എൻജിനീയറിങ്, ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികൾക്കു ഡേറ്റാ സയൻസിലോ ഡേറ്റാ അനലിറ്റിക്സിലോ ബിസിനസ് അനലറ്റിക്സിലോ പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾക്കു ചേരാം.
🔲 കൊമേഴ്സ്, ഇക്കണോമിക്സ്, ബിസിനസ് ബിരുദധാരികൾക്കും ഇതര വിഷയങ്ങൾ പഠിച്ചവർക്കും സ്റ്റാറ്റിസ്റ്റിക്സിലും കംപ്യൂട്ടർ സയൻസിലും താൽപര്യമുണ്ടെങ്കിൽ ഡേറ്റാ സയൻസ് പഠിക്കാം.
🔲 ബിടെക്, ബിഎസ്‌സി തലത്തിലും മുഖ്യ വിഷയമായോ ഐച്ഛികമായോ ഡേറ്റാ സയൻസ് പഠിക്കാനവസരമുണ്ട്.
🔲 സഥാപനത്തിന്റെ മികവും അധ്യാപകരുടെ പരിചയ സമ്പത്തും പരിഗണിച്ചു മാത്രം സ്ഥാപനം തിരഞ്ഞെടുക്കുക.
കോഴ്സുകള്‍ :
- ◾️ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഐഐഎം കൊല്‍ക്കത്ത, ഐഐടി ഖരഗ്പുർ എന്നിവ ചേർന്നുനടത്തുന്ന പിജി ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് പ്രോഗ്രാം മികച്ച നിലവാരം പുലർത്തുന്നു.
- ◾️ചെന്നൈ മാത്തമറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി ഡേറ്റാ സയൻസ്.
- ◾️ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജിഡിഎം– ബിഗ് ഡേറ്റാ അനലിറ്റിക്സ് എന്നിവയും ശ്രദ്ധേയം.
- ◾️ ഐഐടി മദ്രാസ് ഓൺലൈനായി ബിഎസ്‌സി പ്രോഗ്രാമിങ് & ഡേറ്റ സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്.
- ◾️ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്, ബാംഗ്ലൂർ, ലക്നൗ, കോഴിക്കോട്, ഇൻഡോർ ഐഐഎമ്മുകൾ, മദ്രാസ്, കാൺപുർ, ബോംബെ ഐഐടികൾ, TAPMI എന്നിവയും ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്.
- ◾️കേരളത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന എംഎസ്‌സി പ്രോഗ്രാം ശ്രദ്ധേയം.
- ◾️ ഐഐഎം കൊല്‍ക്കത്തയിൽ ഡേറ്റാ സയന്‍സ് അഡ്വാന്‍സ്ഡ് പ്രോഗ്രാമുണ്ട്.
- ◾️എസ്പി ജെയ്ന്‍ സ്കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്റ് മുംബൈ, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്, എൻഎംഐഎംഎസ് മുംബൈ എന്നിവിടങ്ങളിലും മികച്ച കോഴ്സുകൾ ലഭ്യം.
വിവിധ Career, PSC , Education Update - കൾക്കായി Group - ൽ Join ചെയ്യൂ :