കെമിസ്ട്രി കഴിഞ്ഞവർക്കായി അവസരങ്ങൾ നിരവധി


                                                                

കെമിസ്ട്രിയും അനുബന്ധ വിഷയങ്ങളും ബിരുദതലത്തിൽ പഠിച്ചവർക്ക് നിരവധി കരിയർ അവസരങ്ങൾ മുന്നിലുണ്ട്. അവരവരുടെ അഭ്യുരുചിയും താല്പര്യ മേഖലയും മനസ്സിലാക്കി എല്ലാ സാധ്യതകളും പരിശോധിച്ച് കൃത്യമായ ആസൂത്രണത്തിലൂടെ കരിയർ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പുലർത്താൻ ശ്രദ്ധിക്കണം. പ്രധാന സാധ്യതകൾ ഇവിടെ കൊടുക്കുന്നു


🔳 എം.എസ്.സി കെമിസ്ട്രിക്ക് പുറമെ  കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളിൽ നടത്തപ്പെടുന്ന അനാലിറ്റിക്കൽ കെമിസ്ട്രി, ബയോ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഓർഗാനിക് ആൻഡ് ഇനോർഗാനിക് കെമിസ്ട്രി, കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, ഹൈഡ്രോ കെമിസ്ട്രി, ഇൻഡസ്ട്രിയൽ ഫെർമെന്റേഷൻ ആൻഡ് ആൽക്കഹോൾ ടെക്നോളജി, ഫിസിക്കൽ കെമിസ്ട്രി, ഫുഡ് ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ടെക്സറ്റൈൽ കെമിസ്ട്രി, മറൈൻ കെമിസ്ട്രി, കംപ്യൂട്ടേഷന്ല് കെമിസ്ട്രി, ബയോ ഇൻഫർമാറ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, ഫോറൻസിക് സയൻസ് തുടങ്ങിയ മേഖലകളിൽ എം.എസ്.സി/പിജി ഡിപ്ലോമ പഠന അവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്


🔳 ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) പ്രവേശന കടമ്പ വഴി വിവിധ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.എസ്.സി എന്നിവിടങ്ങളിലെ എം.എസ്.സി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി എന്നീ പ്രോഗ്രാമുകളിലേക് പ്രവേശനം തേടാവുന്നതാണ്. , അലിഗർ മുസ്ലിം, ബനാറസ് ഹിന്ദു, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ജാദവ്പൂർ, ഡൽഹി ടെക്നോളജിക്കൽ ഡൽഹി, പോണ്ടിച്ചേരി, ജവഹർലാൽ നെഹ്റു സർവ്വകലാശാലകൾ  മറ്റു  സെൻട്രൽ യൂണിവേഴ്സിറ്റികൾ, കുസാറ്റ്, എയിംസ്, സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (മുംബൈ) തുടങ്ങിയവ ബിരുദാന്തരപഠനത്തിനായി  തിരഞ്ഞെടുക്കാവുന്ന  മറ്റു സ്ഥാപനങ്ങളാണ്. ഓരോ സ്ഥാനപങ്ങളുടെയും പ്രവേശന നടപടിക്രമങ്ങൾ അറിയാൻ സ്ഥാപങ്ങളുടെ വെബ്സൈറ് പരിശോധിക്കാം.


🔳 നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് (കാൺപൂർ), വസന്ത ദാത ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് (പൂന), സിപറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഇന്ത്യൻ ഇന്സ്ടിട്യൂറ് ഓഫ് പാക്കേജിങ് എന്നിവിടങ്ങളിൽ ബി.എസ്സി കെമിസ്ട്രി കഴിഞ്ഞവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്സുകളുണ്ട്. തിരുവനന്തപുരത്തുള്ള ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ  ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി (ഫിസിക്സ് ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ)  എന്നിവയിലെ  പിജി ഡിപ്ലോമ,  വെല്ലൂർ ക്രിസ്ത്യൻ കോളേജിലെ സൈറ്റോ ജനറ്റിക്സ്, ഹിസ്റ്റോ പതോളജിക്കൽ ലാബ് ടെക്നോളജി, കാർഡിയാക് ടെക്‌നോളജി എന്നിവയിലെ പിജി ഡിപ്ലോമ തിരുവനന്തപുരം ആർ.സി.സി യിലെ അഡ്വാൻസ്ഡ് ട്രെയ്നിംഗ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി എന്നിവ കെമിസ്ട്രി കഴിഞ്ഞാൽ പരിഗണിക്കാവുന്ന പാരാമെഡിക്കൽ കോഴ്സുകളാണ്. ക്ലിനിക്കൽ ട്രയൽസ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ഫാർമക്കോ വിജിലൻസ്, ജെനറ്റിക്സ്, ബയോ ഇൻഫോര്മാറ്റിക്സ് എന്നീ വിഷയങ്ങളിൽ     ഇന്ത്യൻ ബയോളജിക്കൽ സയൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകൾ  എന്നിവ തൊഴിൽ സാധ്യത നൽകുന്ന കോഴ്‌സുകളാണ്.


🔳ബ്രോഡ്കാസ്റ്റ് ടെക്നോളജി , ഡയഗ്നോസ്റ്റിക്സ് എന്നിവയിൽ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ നടത്തുന്ന പിജി ഡിപ്ലോമ, കൽക്കത്തയിലെ ജെ.ഐ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നടത്തുന്ന അനലറ്റിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഡിപ്ലോമ, ത്രീഡി പ്രിന്റിങ്ങിലെ സർട്ടിഫിക്കറ്റ് കോഴ്സ്, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നടത്തുന്ന ഡിപ്ലോമ ഇൻ റേഡിയോ ഐസോടോപ്പ് ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺഡ്രി  ആൻഡ് ഫോർജ് ടെക്നോളജി നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾ എന്നിവ പരിഗണിക്കാവുന്ന മറ്റു ചില സാധ്യതകളാണ്.


🔳രസതന്ത്ര അനുബന്ധ വിഷയങ്ങളിൽ  ബിരുദ പഠനത്തിന് ശേഷം മാറി ചിന്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മാനേജ്മെന്റ് പഠനം, നിയമം, സോഷ്യൽ വർക്ക്, ജേർണലിസം, ലൈബ്രറി സയൻസ്, ഇംഗ്ലീഷ്, ട്രാവൽ ആൻഡ് ടൂറിസം, ഹോട്ടൽ മാനേജ്മെന്റ്, എം.സി.എ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,  തുടങ്ങിയ മേഖലകളിൽ സാധ്യതകൾ കണ്ടെത്താനാവും. ഡിഗ്രി, പിജി പഠനത്തിന് ശേഷം അധ്യാപക പരിശീലനം കൂടി നേടുന്ന പക്ഷം സ്കൂൾ, കോളേജ് തലങ്ങളിൽ അധ്യാപകരായും ജോലിക്ക് ശ്രമിക്കാവുന്നതാണ്. ബിരുദം യോഗ്യതയുള്ളവർക്ക്  അപേക്ഷിക്കാവുന്ന സിവിൽ സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ, സെക്രെട്ടറിയേറ്റ്/കമ്പനി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ട്ടർ  പോലീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് ജെയ്ലർ, റേൻജ് ഫോറസ്റ്റ് ഓഫീസർ,  ബാങ്കിങ്, ഇൻഷുറൻസ് ഓഫീസർ, ഡിഫൻസ് സർവീസ് തുടങ്ങിയ നിരവധി മേഖലകളിലെ തസ്തികകൾ എന്നിവക്കും ശ്രമിക്കാവുന്നതാണ്


🔳എം.എസ്.സി പഠനത്തിന് ശേഷം ഗവേഷണത്തിനായി പി.എച്ച്.ഡി പ്രവേശനത്തിനോ കംപ്യൂട്ടേഷണൽ ബയോളജി,  ഗ്രീൻ എനർജി ടെക്നോളജി, എൻവയോൺമെന്റൽ എനർജി ടെക്നോളജി, എന്നവയോണ്മെന്റല് എഞ്ചിനീയയറിംഗ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ എം. ടെക് പഠനത്തിനോ ശ്രമിക്കാവുന്നതാണ്.  ജെ.ആർ.എഫ്, ഗേറ്റ്  ഗേറ്റ്-ബി എന്നീ പരീക്ഷകളിൽ മികവ് തെളിയിക്കുന്നത് വഴി സ്റ്റൈപ്പന്റോടെ പഠിക്കാൻ സാധിക്കുമെന്ന് സവിശേഷതയുമുണ്ട്


🔳എം.എസ്.സി പഠനത്തിന് ശേഷം സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഷുഗർ കെയ്ൻ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, നാഷണൽ കെമിക്കൽ ലബോറട്ടറി, നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപങ്ങളിൽ ഗവേഷണ/ജോലി സാധ്യതകൾ കണ്ടെത്താവുന്നതാണ്. റിസർച്ച് അസിസ്റ്റന്റ്, കെമിസ്റ് ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ജോലിക്കും ശ്രമിക്കാവുന്നതാണ്. പെയിന്റ്, സിമന്റ്, കീടനാശിനി, ഭക്ഷ്യ നിർമാണം, സെറാമിക്, പേപ്പർ, പ്ലാസ്റ്റിക്ക്, വസ്ത്ര നിർമ്മാണം , പെർഫ്യൂം, ഫോറൻസിക് ലാബ്, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ക്വളിറ്റി ഇൻസ്പെക്ടർ, എക്സാമിനർ, ടോക്സിക്കോളജിസ്റ്റ്, പ്രൊഡക്ഷൻ ഓഫീസർ, ലാബ് കെമിസ്റ്, പ്രൊഡക്ഷൻ കെമിസ്റ്, ബയോ കെമിസ്റ് തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കാൻ സാധിക്കും. ടെക്നിക്കൽ റൈറ്റിംഗ് ഫാർമസ്യൂട്ടിക്കൽ സെയിൽസ് എന്നീ മേഖലയിലെ തൊഴിൽ സാധ്യതകളും പരിഗണിക്കാം.

കൂടുതൽ കരിയർ വാർത്തകൾ അറിയാൻ👇

https://chat.whatsapp.com/JSSYHbX3WDSIOVsBRhsNyh

Post a Comment

1 Comments

  1. Very informative....Ithupole physics degree kku sheshamulla oppurtunities koode paranju tharamo?? Please

    ReplyDelete