ബിരുദതലത്തിൽ പഠിച്ചവിഷയം തന്നെ തുടർന്നും വേണമെങ്കിൽ എം.എസ്സി. ബോട്ടണിയെക്കുറിച്ച് ചിന്തിക്കാം. കേരള/ മഹാത്മാഗാന്ധി/ കാലിക്കറ്റ്/ കണ്ണൂർ സർവകലാശാലകളിൽ പഠിക്കാം. ഇല്ലെങ്കിൽ അതുമായി ബന്ധമുള്ള വിഷയങ്ങളിലെ കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം.
ബോട്ടണി ബി.എസ്സി.ക്കാർക്കും അപേക്ഷിക്കാവുന്ന ചില എം.എസ്സി. കോഴ്സുകൾ
കേരള സർവകലാശാല:
ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, എൻവയോൺമെന്റൽ സയൻസസ്, ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ.
കേരള കേന്ദ്രസർവകലാശാല:
പ്ലാന്റ് സയൻസ്, എൻവയോൺമെന്റൽ സയൻസ്.
കണ്ണൂർ:
മൈക്രോബയോളജി, ബയോടെക്നോളജി.
മഹാത്മാഗാന്ധി സർവകലാശാല:
മൈക്രോബയോളജി, ബയോടെക്നോളജി, അപ്ലൈഡ് മൈക്രോബയോളജി, ബയോ ഇൻഫർമാറ്റിക്സ്, പ്ലാന്റ് ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബയോ സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ്, ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല:
എൻവയോൺമെന്റൽ ടെക്നോളജി, മറൈൻ ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്):
മറൈൻബയോളജി, ബയോടെക്നോളജി, മറൈൻ മൈക്രോബയോളജി.
0 Comments