ദൈവമേ, എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കാണുന്നത് ബിടെക്ക് കാരെ... അവരിൽ പലരും പണിയില്ലാത്തവർ... എന്തേയിങ്ങനെ...
കരിയർ ഗൈഡൻസ് സംബന്ധിയായി സംസാരിക്കവേ ഒരു ടീച്ചർ ചോദിച്ചതാണിത്..
🔹കേവലം ഒരു എഞ്ചിനീയറിംഗ് ബിരുദം നേടിക്കഴിഞ്ഞാൽ പണി കിട്ടുമെന്ന് ഒരിക്കലും കരുതരുത്.
🔹നൈപുണി ശേഷി വികസനവും Value Added കോഴ്സുകൾ ചെയ്തും മാത്രമേ ഇന്നത്തെ കാലത്ത് ജോബ് മാർക്കറ്റിൽ തിളങ്ങാനാവൂ.
ഇത് മനസിലാക്കാൻ വൈകുന്നതാണ് തൊഴിലില്ലാത്ത ബിടെക്കുകാരെ കൊണ്ട് തൊഴിൽ രഹിത കേരളം നിറയുന്നത്.
ബിടെക്കുകാർക്ക് ജോബ് മാർക്കറ്റിൽ തങ്ങളുടെ
തിളക്കമേറ്റാനുള്ള കുറച്ച് വഴികളെ പറ്റിയാണ് താഴെ പരാമർശിക്കുത്.
🖋️ ജോലിയിലേക്കുമുള്ള പ്രധാന വഴികളാണ് ഇന്റേൺഷിപ്പും അപ്രന്റിസ്ഷിപ്പും.
ട്രെയിനിയായെങ്കിലും പ്രവർത്തിച്ചവർക്കാണ് മിക്ക കമ്പനികളും മുൻതൂക്കം നൽകുന്നത്.
🖋️എഐസിടിഇയുടെ ഇന്റേൺഷിപ് പോർട്ടലിൽ (www.internship.aicte-india.org)
ദേശീയതലത്തിലെ പല സ്ഥാപനങ്ങളിലെയും ഇന്റേൺഷിപ് സൗകര്യങ്ങൾ ഇതിലൂടെ അറിയാം.
🖋️നാഷനൽ അപ്രന്റിസ് ട്രെയിനിങ് സ്കീം വഴി (https://portal.mhrdnats.gov.in) ബിടെക്കുകാർക്ക് ഒരു വർഷം സ്റ്റൈപൻഡോടെ സാങ്കേതികസ്ഥാപനങ്ങളിൽ അപ്രന്റിസായി പ്രവർത്തിച്ചു പരിചയം നേടാം.
ഇതിനു നിയമനാധികാരികൾ മുൻതൂക്കം നൽകുന്നു. കേന്ദ്രസർക്കാരിന്റെ യുവജന നൈപുണ്യവികസന പദ്ധതിയുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
🖋️ അപ്രൻ്റീസ്ഷിപ്പ് വിവരങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ മറ്റൊരു സൈറ്റ് ആണ്
🖋️ഐസിടി അക്കാദമി ഓഫ് കേരളയിൽ റൊബോട്ടിക്സ് പ്രോസസ് ഓട്ടമേഷൻ, ഡേറ്റാ സയൻസ് അനലിറ്റിക്സ്, ആക്സിലറേറ്റഡ് ബ്ലോക് ചെയിൻ കോംപീറ്റൻസി ഡവലപ്മെന്റ്, മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൂഡിൽ, എംബഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് ഫോർ എൻജിനീയറിങ് ആപ്ലിക്കേഷൻസ്, ക്വാളിറ്റി അഷ്വറൻസ് ഫോർ സോഫ്റ്റ്‌വെയർ പ്രോഡക്ട്സ്, മെറ്റമോർഫോസിസ് സ്കിൽ, ഓഗ്‌മെന്റേഷൻ തുടങ്ങി ധാരാളം പ്രോഗ്രാമുകളുണ്ട്.
🖋️എൻജിനീയറിങ് കോളജുകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവയടക്കം കേന്ദ്രങ്ങളിൽ പരിശീലനം നേടാം – https://ictkerala.org
🖋️ കേരള സർക്കാരിന്റെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) അറുപതിലേറെ എൻജിനീയറിങ് കോളജുകളിലടക്കം അഡ്വാൻസ്ഡ് സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ നടത്തുന്നുണ്ട്. പഠനത്തിനിടെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ അനലിറ്റിക്സ് അടക്കം പല വിഷയങ്ങളിലും പ്രാവീണ്യം നേടാം. http://asapkerala.gov.in
🖋️ ബിടെക്കിനു പഠിക്കുമ്പോൾത്തന്നെ കെടിയു (കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) ഏർപ്പെടുത്തുന്ന മൈനർ സ്പെഷലൈസേഷനുകളെയും പ്രയോജനപ്പെടുത്തുക.
ടെക്നോളജി ഒൻട്രപ്രനർഷിപ്, ജേണലിസം അടക്കമുള്ള വ്യത്യസ്തമായ മൈനറുകളെക്കുറിച്ച് https://ktu.edu.in എന്ന സൈറ്റിലെ ‘സ്റ്റുഡന്റ് ഇൻഫർമേഷൻ’ വിൻഡോയിലെ ‘സ്റ്റുഡന്റ് ഹാൻഡ്ബുക്കി’ൽ പറയുന്നുണ്ട്.
🖋️ കെടിയുവുമായി ഔദ്യോഗികമായി ബന്ധമില്ലെങ്കിലും ഇന്റേൺഷിപ് വിവരങ്ങൾ www.ktuweb.com എന്ന സ്വകാര്യ സൈറ്റിലും ലഭ്യമാണ്.
നൈപുണ്യ പഠനം നേടാൻ പുറം നാട്ടിലേക്ക് പോവണമെന്നില്ല
ബിടെക് കഴിഞ്ഞവർക്കായുള്ള ഒട്ടേറെ നൈപുണ്യ കോഴ്സുകൾ കേരളത്തിൽ തന്നെയുണ്ട്.
🔹നീലിറ്റ്, കോഴിക്കോട്:
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (http://nielit.gov.in/calicut) ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ്, ബിഗ് ഡേറ്റ അനലിറ്റിക്സ്, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, എംബെഡഡ് സിസ്റ്റം ഡിസൈൻ, ഡേറ്റാ സയന്റിസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ ഹ്രസ്വകാല പ്രോഗ്രാമുകളുണ്ട്.
🔹നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് നെറ്റ്വർക് (NSQF) മാനദണ്ഡപ്രകാരം ദേശീയതലത്തിൽ ഇത്തരത്തിലുള്ള നൈപുണ്യ കോഴ്സുകളുടെ വിവരങ്ങൾക്ക് www.msde.gov.in/nsqf.html / www.nsda.gov.in/nsqf.html സന്ദർശിക്കുക
🔹ഐഐഐസി, ചവറ:
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷനിൽ (https://iiic.ac.in)
വിവിധ ശാഖകളിലെ ബിടെക്കുകാർക്കുള്ള മാനേജീരിയൽ കോഴ്സുകളടക്കമുള്ള വറൈറ്റി പ്രോഗ്രാമുകളുണ്ട്. സിവിലുകാർക്കുള്ള ഇന്റീരിയർ ഡിസൈൻ & കൺസ്ട്രക്‌ഷൻ, അർബൻ പ്ലാനിങ് & ആർക്കിടെക്ചർ എന്നിവ ഉദാഹരണം
ബിടെക്ക് കഴിഞ്ഞുള്ള ഉന്നത പഠനത്തിന്
💠 എംടെക് :
ഗേറ്റ് യോഗ്യത നേടിയവർക്ക് 12,400+ രൂപ മാസ സ്റ്റൈപൻഡോടെ പഠിക്കാം. ഐ ഐ ടി കളിൽ സ്റ്റൈപൻ്റ് 35000 രൂപയാണ്.
ബിടെക്കിനു പഠിക്കാത്ത വിഷയത്തിലും എംടെക് പഠിക്കാം എന്നറിയുക. ഉദാഹരണത്തിന് മെക്കാനിക്കൽ, ഓട്ടോ, പ്രൊഡക്‌ഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കട്രോണിക്സ് ബിടെക്കുകാർക്ക് ഐഐടി മദ്രാസിൽ എയ്റോസ്പേസ് എംടെക് പ്രവേശനമുണ്ട്.
ഏതു ശാഖക്കാർക്കും കംപ്യൂട്ടർ സയൻസ് എംടെക്കിനു ചേരാം.
ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് യോഗ്യത നേടിയിരിക്കണം എന്ന് മാത്രം (http://mtechadm.iitm.ac.in).
യോഗ്യതയുള്ളവർ വേണ്ടത്രയില്ലെങ്കിൽ ഗേറ്റ് സ്കോറില്ലാതെയും പല സ്ഥാപനങ്ങളും സ്റ്റൈപൻഡില്ലാതെ എംടെക്കിനു ചേർക്കുന്നുണ്ട്.
💠 ബിസിനസ് മാനേജ്മെന്റ്:
ക്യാറ്റ്, സിമാറ്റ്, KMAT, MAT തുടങ്ങി ഏതെങ്കിലും യോഗ്യതാപരീക്ഷയിലെ സ്കോർ നേടി വേണം മികച്ച സ്ഥാപനങ്ങളിൽ MBA ചെയ്യാൻ. (www.iimcat.ac.in)
💠 പിഎച്ച്ഡി:
60 % മാർക്കോടെ ബിടെക് നേടിയ സമർഥർക്ക് എംടെക് കൂടാതെയും പിഎച്ച്ഡി പ്രവേശനമുണ്ട്. ഉദാഹരണം ഐഐടി ബോംബെ (www.iitb.ac.in).
💠 നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സിൽ മാത്‌സ് പിഎച്ച്ഡി ഗവേഷണത്തിന് 25,000 / 25,000 / 28,000 രൂപ ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ്പും 32,000 രൂപ വാർഷിക ഗ്രാന്റും ലഭിക്കും.
നല്ല ഗണിത വാസന ഉണ്ടാവണം എന്ന് മാത്രം. (www.nbhm.dae.gov.in).
💠 നാഷനൽ ബ്രെയിൻ റിസർച് സെന്ററിൽ ന്യൂറോസയൻസിൽ പിഎച്ച്ഡി, എംഎസ്‌സി അവസരങ്ങൾ ബി ടെക്കുകാർക്കും ഉണ്ട് (www.nbrc.ac.in)
📍വിദേശപഠനം:
🔹യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ സർവകലാശാലകളിൽ എംഎസ്, എംബിഎ പ്രോഗ്രാമുകൾക്കു ശ്രമിക്കാം.
സർവകലാശാലാ റാങ്കിങ് നോക്കി ഏറ്റവും ഉയർന്നതിനു പുറമേ ഇടത്തരവും ചേർത്ത് നാലോ അഞ്ചോ സ്ഥാപനങ്ങളിലേക്ക് ഒരു വർഷം മുൻപേ ശ്രമം തുടങ്ങാം.
🔹എംബിഎയ്ക്ക് ജിആർഇ സ്കോറും പല പ്രമുഖ ബിസിനസ് സ്കൂളുകളും പരിഗണിക്കുന്നുണ്ട്.
🔹ഒട്ടെല്ലാ സ്കൂളുകളും എംബിഎ പ്രവേശനത്തിനു ജിമാറ്റ് സ്കോർ നോക്കും (https://e-gmat.com).
🔹 ‘സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്’ നന്നായി തയാറാക്കുക, അതേ പോലെ ‘റെക്കമെൻഡേഷൻ ലെറ്റർ’ വാങ്ങുന്നതിലും ശ്രദ്ധിക്കണം.
🔹സാമ്പത്തികസഹായം വേണ്ടി വരുമെന്ന് പ്രവേശനച്ചുമതലയുള്ള പ്രഫസർമാരെ ഇ–മെയിൽ വഴി അറിയിക്കുന്നതും നന്നായിരിക്കും.
🟪നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ് (NPTEL :https://nptel.ac.in) വഴി 7 ഐഐടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസും ചേർന്ന് രണ്ടായിരത്തോളം സൗജന്യ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്.
കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഫീസ് നൽകി അത് എടുക്കാം
വിദേശത്ത് നടത്തുന്ന മികച്ച പല ഓൺലൈൻ കോഴ്സുകളും സ്വന്തം വീട്ടിലിരുന്നു പഠിക്കാനാവും.
ചിലതെല്ലാം സൗജന്യമാണ്. സർട്ടിഫിക്കേഷൻ വേണമെങ്കിൽ മാത്രം പണമടച്ചാൽ മതി എന്ന വ്യവസ്ഥയുള്ള പ്രോഗ്രാമുകളുമുണ്ട്.
എ) edX:
ഹാർവഡ്, എംഐടി മുതലായവയുടെ സഹകരണത്തോടെയുള്ള കോഴ്സുകൾ (www.edx.org).
ബി) COURSERA:
യുഎസിലെ സ്റ്റാൻഫഡ് പ്രഫസർമാർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോം ആണ് ഇത്. മിക്ക കോഴ്സും സൗജന്യമായി പഠിക്കാം (www.coursera.org)
സി) UDEMY:
ഡി) UDACITY:
ഇ) സിംപ്ലിലേൺ
🔹സ്റ്റാർട്ടപ്പുകൾ തുടങ്ങി ജോലി കൊടുക്കാം
ജോലി കണ്ടെത്തുന്നതിനെക്കാൾ ഒരുപടി മേലേയാണ് സ്ഥാപനം തുടങ്ങി പത്തുപേർക്കു ജോലി കൊടുക്കാനും കൂടി കഴിയുന്നത്.
ഇതിന്നായി സംരംഭകത്വ പരിശീലനം നൽകുന്ന ചില സ്ഥാപനങ്ങളെ ബന്ധപ്പെടണം.. ചില സ്ഥാപനങ്ങൾ
1️⃣ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഗാന്ധിനഗർ, ഗുജറാത്ത് (www.ediindia.ac.in).
ഇതിന്റെ ഒരു ശാഖ തൃശൂർ മുളങ്കുന്നത്തു കാവിലുണ്ട്
2️⃣കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, കളമശ്ശേരി
3️⃣കേരള സ്റ്റാർട്ടപ് മിഷന്റെ സഹായങ്ങൾ പ്രയോജനപ്പടുത്താം. ഐഡിയ / പ്രൊഡക്ടൈസേഷൻ / സ്കെയിൽ അപ് ഗ്രാന്റുകളും നൽകുന്നു. (https://startupmission.kerala.gov.in)
4️⃣സ്റ്റാർട്ടപ് ഇന്ത്യ സ്കീം (www.startupindia.gov.in)
🪞 നല്ല ജോലി കിട്ടാൻ ഇന്റർവ്യൂ പരിശീലിക്കൂ
ഇന്റർവ്യൂവിലെ മികച്ച പ്രകടനം ജോലി കിട്ടാൻ അനിവാര്യമാണ്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പരിശീലനം തേടണം.
തിരുവനന്തപുരത്തും കൊച്ചിയിലും ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളുകളുണ്ട് (http://ihrd.ac.in).
കൂടാതെ മികച്ച സ്വകാര്യസ്ഥാപനങ്ങളെയും ആശ്രയിക്കാം.
🔲സർക്കാരിലും സൈന്യത്തിലും ജോലിക്ക് ശ്രമിക്കാം.
സർക്കാരിന് എക്കാലത്തും എൻജിനീയർമാരെ ആവശ്യമുണ്ട്.
മികച്ച അവസരങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണ്.
🔻ഇന്ത്യൻ എൻജിനീയറിങ് സർവീസസ് മുഖേന (https://upsc.gov.in ലെ എക്സാമിനേഷൻ ലിങ്ക് ശ്രദ്ധിക്കുക)
🔺സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ.
ആർമി, നേവി, എയർ ഫോഴ്സ് എന്നീ ശാഖകളിലെ വിവരങ്ങൾക്ക് കാണുക... www.joinindianarmy.nic.in, www.joinindiannavy.gov.in, http://indianairforce.nic.in
🔸കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ എന്ന നോൺ ഗസറ്റഡ് തസ്തികയിലേക്കു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) വഴി അപേക്ഷ ക്ഷണിക്കാറുണ്ട്
⏺️ സിവിൽ സർവ്വീസിൽ കയറുന്ന ഭൂരിഭാഗം ആൾക്കാറും ബിടെക്കുകാർ തന്നെയെന്ന് മുൻ കാലങ്ങളിലെ റിസൾട്ടുകൾ പറയുന്നു.
🔎 അവസരങ്ങൾ തേടി യാത്രയാവുക
തൊഴിലവസരങ്ങളെക്കുറിച്ചറിയാൻ തൊഴിൽ പ്രസിദ്ധീകരണങ്ങൾ സഹായിക്കും.
ഉദാ: എംപ്ലോയ്മെന്റ് ന്യൂസ്, തൊഴിൽവീഥി തൊഴിൽ വാർത്ത, PSC ബുള്ളറ്റിൻ തുടങ്ങിയവ.
കൂടാതെ വിവിധങ്ങളായ ജോബ് പോർട്ടലുകളിൽ റജിസ്റ്റർ ചെയ്യണം.
അത്തരത്തിലുള്ള ചില പോർട്ടലുകൾ
◽നൗക്രി (naukri.com), വേക്കൻസി ഓപ്പൺ (ആഗോളതലത്തിൽ ജോലികൾ ഇനംതിരിച്ച്; ജോബ് അലർട്ടുകളും)
◽ഏഞ്ചൽ ലിസ്റ്റ് (സ്റ്റാർട്ടപ് ജോലികൾക്ക് https://angel.co)
◽ഇൻസ്റ്റാഹയർ (instahyre.com)
ഇനിയുമുണ്ട് വിശാലമായ മറ്റ് വഴികൾ
🔶ബിടെക് അടക്കം ഏതു ബിരുദം കഴിഞ്ഞും പോകാവുന്ന വഴികൾ:
🔲ഉപരിപഠനം:
എൽഎൽബി, ബിസിനസ് മാനേജ്മെന്റ്, ജേണലിസം, ഫിലിം & ടെലിവിഷൻ, ഫിസിക്കൽ എജ്യുക്കേഷൻ Etc
🔲ജോലി:
സിവിൽ സർവീസസ്, ബാങ്ക് / ഇൻഷുറൻസ് ഓഫിസർ, കംബൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ തുടങ്ങിയവ
🔲എൻജിഒ:
സിജി പോലുള്ള നോൺ ഗവൺമെന്റ് ഓർഗനൈസേഷനുകളിൽ (NGO) സാമൂഹികസേവനം കൂടി അടങ്ങിയ ജോലികൾ.
🔲യുഎൻ ജോലികൾ
UN, UNDP, UNESCO തുടങ്ങിയ ഐക്യരാഷ്ട്ര സംഘടനാ സ്ഥാപനങ്ങളിലെ ഇൻ്റേൺഷിപ്പിനും ജോലിക്കും ശ്രമിക്കാം
ചുരുക്കത്തിൽ 4 കൊല്ല സാങ്കേതിക വിദ്യാപഠനം നിരവധി അവസരങ്ങളാണ് തുറന്ന് തരുന്നത്. അവസരങ്ങളുടെ വാതിൽ മുട്ടുന്നവർക്ക് മുന്നിലേ അത് തുറന്ന് കിട്ടൂ എന്ന് സാരം.
മുജീബുല്ല KM
സിജി കരിയർ ഡിവിഷൻ
കോ.ഡയരക്ടർ
0 Comments