🔹സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ കളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് 2022 നാളെ രാവിലെ 10.00 മണി മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
🔹വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ ” ജാലകം ” വഴിയാണ് പ്രവേശനം നടത്തുന്നത്. മന്ത്രി വി ശിവൻകുട്ടി ഈ വർഷത്തെ പ്രവേശന നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
🔹അപേക്ഷകർക്ക്👇🏻
http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തെ എല്ലാ ഐടിഐകളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും.
🔹സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലും പട്ടികജാതി വികസന വകുപ്പിന്റെ 44 ഐടിഐകളിലും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ രണ്ട് ഐടിഐകളിലും പ്രവേശനം നടക്കും.
🔹ടെക്നിക്കൽ വിഷയത്തിൽ താല്പര്യമുള്ളവർക്ക് ഒരു വർഷത്തെ / രണ്ട് വർഷത്തെ വ്യത്യസ്തമായ നിരവധി കോഴ്സുകൾ ഐ ടി ഐകളിൽ ലഭ്യമാണ്.
🔹സാങ്കേതിക മേഖലയിൽ തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഹ്രസ്വകാല കോഴ്സിന് ശേഷം തൊഴിലിലേക്ക് പ്രവേശിക്കാം.
🔹സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് ഐ.ടി.ഐ കളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും.
🔹100 രൂപയാണ് അപേക്ഷാ ഫീസ്.
0 Comments