⛔ഫിസിയോതെറാപ്പിസ്റ്റ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ, കംപ്യൂട്ടർ സയൻസ് സ്ട്രീഫിസിയോതെറാപ്പിമിൽ ആണ് പഠിച്ചത്. ബയോളജി പഠിച്ചിട്ടില്ല. കേരളത്തിൽ കോഴ്സിനോ മറ്റേതെങ്കിലും പാരാമെഡിക്കൽ കോഴ്സിനോ ചേരാൻ പറ്റുമോ❓
🔹കേരളത്തിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാമിലെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു ജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. ബയോളജി പഠിക്കാത്തതിനാൽ നിങ്ങൾക്ക് ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹതയില്ല. ബയോളജി പ്ലസ്ടു തലത്തിൽ പഠിക്കാത്തവർക്കും അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളാണ് ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.), ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം.) എന്നിവ.
💠ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിലൊന്നുംകൂടി പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് ബി. എ.എസ്.എൽ.പി. പ്രോഗ്രാമിന് അപേക്ഷിക്കാം. കേരളത്തിൽ എൽ.ബി.എസ്. സെന്റർ വഴിയാണ് ഇതിലെ പ്രവേശനം നടത്തുന്നത്. മൂന്നു സയൻസ് വിഷയങ്ങൾക്ക് പ്ലസ്ടു രണ്ടാംവർഷ പരീക്ഷയിൽ ലഭിച്ച, മൊത്തം മാർക്ക് (നോർമലൈസ് ചെയ്ത മാർക്കുകൾവെച്ച്) പരിഗണിച്ചാണ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
💠 ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് എന്നിവയിലൊന്നുംകൂടി പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്. കേരളത്തിൽ ഈ കോഴ്സിന് കേരള എൻട്രൻസ് കമ്മിഷണർ നടത്തുന്ന പ്രവേശനപരീക്ഷ വഴി അഡ്മിഷൻ നൽകുന്നു. ഫാർമസിയിൽ രണ്ടുവർഷ ഡിപ്ലോമ പ്രോഗ്രാമുണ്ട്. ബി.ഫാമിനുള്ള യോഗ്യതതന്നെയാണ് ഡിപ്ലോമ ഇൻ ഫാർമസി പ്രോഗ്രാമിനും (രണ്ടു വർഷം) വേണ്ടത്. കൂടാതെ ആറുവർഷ ഫാം.ഡി. പ്രോഗ്രാമും ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം...
0 Comments