കേരളത്തിൽ പോളിടെക്നിക് പ്രവേശനപ്രക്രിയ എങ്ങനെ? ഏതൊക്കെ ബ്രാഞ്ചുകളിലാണ് പ്രവേശനമുള്ളത്. പ്ലസ്‌ടു കഴിഞ്ഞ് പോളിടെക്നിക്കൽ ഡിപ്ലോമ പഠിക്കാമോ?

 



🔲 കേരളത്തിൽ പോളിടെക്നിക് പ്രവേശനം ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പാണ് നടത്തുന്നത്. www.polyadmission.org വഴിയാണ് നടപടികൾ.


🔲 ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ്, ഗവൺമെന്റ് കൺട്രോൾഡ് സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് എന്നീ വിഭാഗം കോളേജുകളിലാണ് പ്രവേശനം.


🔲 ആറു സെമസ്റ്റർ ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകളാണുള്ളത്. രണ്ട് സ്ട്രീമുകളിൽ പ്രോഗ്രാം നടത്തുന്നു. 


🔲 സ്ട്രീം 1-ൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകളും സ്ട്രീം 2-ൽ കൊമേഴ്ഷ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്.


🔲 എൻജിനിയറിങ് ആൻഡ് ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകൾ ഇവയാണ് (2021 നില): 


◾ആർക്കിടെക്ചർ

◾ ഓട്ടോമൊബൈൽ

◾ ബയോ മെഡിക്കൽ

◾ കെമിക്കൽ

◾ സിവിൽ

◾കംപ്യൂട്ടർ

◾ കംപ്യൂട്ടർ ഹാർഡ്‌വേർ

◾ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്

◾ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ

◾ ഇലക്‌ട്രോണിക്സ്

◾ ഇൻഫർമേഷൻ ടെക്നോളജി

◾ ഇൻസ്ട്രുമെന്റേഷൻ

◾ മെക്കാനിക്കൽ

◾ടൂൾ ആൻഡ് ഡൈ

◾ മാനുഫാക്ചറിങ് ടെക്നോളജി

◾പോളിമർ ടെക്നോളജി

◾പ്രിൻറിങ് ടെക്നോളജി

◾വുഡ് ആൻഡ് പേപ്പർ ടെക്നോളജി

◾ ടെക്‌സ്റ്റൈൽ ടെക്നോളജി

തുടങ്ങിയ ശാഖകൾ ലഭ്യമാണ്. കൂടാതെ, ഹിയറിങ് ഇംപയേർഡ് വിഭാഗക്കാർക്കായി സിവിൽ, കംപ്യൂട്ടർ എന്നീ ബ്രാഞ്ചുകളും ഉണ്ട്. 


🔲 2021-ൽ പുതിയ ചില ബ്രാഞ്ചുകൾ ആരംഭിച്ചിരുന്നു:


◾ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്

◾ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ബിഗ് ഡേറ്റാ

◾ കമ്യൂണിക്കേഷൻ ആൻഡ് കംപ്യൂട്ടർ നെറ്റ്‌വർക്കിങ്

◾ സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി

◾ റിന്യൂവബിൾ എനർജി

◾റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ.


🔲 ലഭ്യമായ പോളിടെക്നിക് കോളേജുകൾ, ഓരോന്നിലുമുള്ള പ്രോഗ്രാമുകൾ തുടങ്ങിയ വിവരങ്ങൾ www.polyadmission.org -ലെ അനക്സ്ചറുകളിൽ ലഭിക്കും.


🔲 പ്രവേശനവ്യവസ്ഥകൾ വിശദീകരിക്കുന്ന പ്രോ​െസ്പക്ടസും ഈ സൈറ്റിൽ കിട്ടും.


🔲 എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി./തത്തുല്യ പരീക്ഷ ഉന്നതപഠന അർഹതയോടെ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാകോഴ്സിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് രണ്ടു സ്ട്രീമുകളിലേക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് യോഗ്യതാ പ്രോഗ്രാം ജയിച്ചവർക്ക്, സ്ട്രീം 2-ലേക്ക് അപേക്ഷിക്കാം.


🔲 യോഗ്യതാപരീക്ഷയിൽ ലഭിച്ച ഗ്രേഡ് പോയന്റ്‌ പരിഗണിച്ചാണ് പ്രവേശനം. 2022-23 വർഷത്തെ പ്രവേശനവിജ്ഞാപനം താമസിയാതെ വരുമെന്നു കരുതുന്നു.


🔲 പ്ലസ്ടു കഴിഞ്ഞും ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരമുണ്ട്. ലാറ്ററൽ എൻട്രി പദ്ധതിവഴി ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാംവർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) പ്രവേശനത്തിന് അവസരമുണ്ട്. രണ്ടുവർഷം പഠിച്ച് ഡിപ്ലോമ നേടാം. എൻജിനിയറിങ്/ ടെക്നോളജി സ്ട്രീമിൽ മാത്രമേ ലാറ്ററൽ എൻട്രി ഉള്ളൂ. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്‌ടു ജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്നു വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് വേണം. 2021-ലെ പ്രവേശനവിവരത്തിന് www.polyadmission.org/let കാണുക.

Post a Comment

0 Comments