ഫുഡ് സയൻ്റിസ്റ്റ് ആവാൻ




🌐  അനുദിനം വളരുന്ന മേഖലയാണ് ഭക്ഷ്യ വ്യവസായം. ഇതിന്റെ വളർച്ചയ്ക്ക് ഫുഡ് ടെക്നോളജിസ്റ്റുകളുടെയും ഫുഡ് സയൻറിസ്റ്റുകളുടെ യും സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാരുടെയുമൊക്കെ സേവനം ആവ ശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മേഖലകളിൽ മികച്ച പ്രൊഫഷണലുക ളെ തേടുന്നു.


🌐  ഭക്ഷ്യോത്പാദന, സംസ്കരണ മേഖലയിൽ ഇത്തരം പ്രൊഫഷണലുകളെ വാർത്തെടുക്കു ന്ന സാങ്കേതിക ഉന്നതവിദ്യാഭ്യാസ രംഗത്തെ ശ്രേഷ്ഠസ്ഥാപനങ്ങളാണ് തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയും ഹരിയാണയിലെ നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓൺട്രപ്രണർ ഷിപ്പ് ആൻഡ് മാനേജ്മെൻറും. ബി.ടെക്., എം .ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകളാണ് ഇവി ടെയുള്ളത്.


തൊഴിൽ സാധ്യത


🌐  ഫുഡ് അനലിസ്റ്റ്, ഫുഡ് പ്രോസസിങ് എൻജിനിയർ, പ്രോഡക്ട് ഡെവ ലപ്പ്മെൻറ് സയൻറിസ്റ്റ്, സെൻസറി സയൻറിസ്റ്റ്, ഫുഡ് മൈക്രോബയോളജിസ്റ്റ്, ക്വാളിറ്റി കൺ ട്രോൾ മാനേജർ, ഫുഡ് ഇൻക്രീഡിയൻറ് മാനേജർ, ഫുഡ് റെഗുലേറ്ററി സ്പെഷ്യലിസ്റ്റ്, ന്യൂ ട്രീഷ്യൻ സ്പെഷ്യലിസ്റ്റ്, ഫുഡ് ഫെർമന്റേഷൻ സ്പെഷ്യലിസ്റ്റ്.

Post a Comment

0 Comments