വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ

 



🌐രാജ്യത്തെ വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ കോഴ്സുകളുടെ അഡ്മിഷൻ പ്രവേശന പരീക്ഷകൾ വഴിയാണ്. 


🛑ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (AIIMS) വിവിധ കാമ്പസുകളിൽ ബി.എസ്.സി (ഓണേഴ്സ്) നഴ്സിംഗ് പ്രോഗ്രാം (www.aiimsexams.ac.in), 


🛑വിവിധ പാരാമെഡിക്കൽ കോഴ്സുകൾ, ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിലെ (PGIMER) ബി.എസ്.സി നഴ്സിങ് (www.pgimer.edu.in), 


🛑ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിലെ (NIMHANS) വിവിധ പാരാമെഡിക്കൽ കോഴ്സുകൾ (nimhans.ac.in), 


🛑മൈസൂരിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിൽ (AIISH) ബാച്ചിലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ( BASLP) കോഴ്സ് (www.aiishmysore.in), 


🛑മുംബൈയിലെ അലിയാവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബാച്ചിലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി കോഴ്സ് (ayjnihh.nic.in) തുടങ്ങിയവക്ക് പ്രത്യേകം പ്രവേശന പരീക്ഷകളുണ്ട്. 


🛑ജിപ്മർ പുതുച്ചേരിയിലെ വിവിധ പാരാമെഡിക്കൽ കോഴ്സുകളുടെ പ്രവേശനം മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി വഴിയാണ് (jipmer.edu.in). 


🛑കേന്ദ്ര സർക്കാരിന്റെ ഭിന്നശേഷി (ദിവ്യാംഗജൻ) ശാക്തീകരണ വകുപ്പിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആന്റ് റിസർച്ച് (SVNIRTAR) കട്ടക്ക്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ

ഡിസെബിലിറ്റീസ് (NILD) കൊൽക്കത്ത, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളായ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ( BPT), ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി ( BOT), ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആന്റ് ഓർത്തോട്ടിക്സ് (BPO) പ്രോഗ്രാമുകളുടെ പ്രവേശനം കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴിയാണ് (www.niohkol.nic.in).



Post a Comment

0 Comments