🌐 പൊളിറ്റിക്കൽ ഹിസ്റ്ററി, റിലീജിയസ് ഹിസ്റ്ററി, ഇക്കണോമിക് ഹിസ്റ്ററി, ആർട് ഹിസ്റ്ററി തുടങ്ങി ചരിത്രപഠനത്തിനു പല ശാഖകളുണ്ട്. അധ്യാപനം, ഗവേഷണം എന്നിവയാണ് പ്രധാന തൊഴിലവസരങ്ങൾ.
🌐 ചരിത്രത്തിൽ ബിരുദശേഷം ആർക്കിയോളജി (പുരാവസ്തു പഠനം), മ്യൂസിയോളജി (മ്യൂസിയങ്ങളുടെ രൂപകൽപനയും മാനേജ്മെന്റും), ആർക്കൈവൽ പഠനങ്ങൾ എന്നീ ശാഖകളിലും പിജി പഠിക്കാം. അധ്യാപനത്തിനു പുറമേ മ്യൂസിയങ്ങൾ, ഗാലറികൾ, ചരിത്രസ്മാരകങ്ങൾ, ആർക്കൈവുകൾ എന്നിവിടങ്ങളിൽ അവസരങ്ങളുണ്ട്. നാണയ പഠനവും (Numismatics) പുരാ ലിഖിതപഠനവും (Epigraphy) ചരിത്ര പഠനത്തിന്റെ ഉപശാഖകൾ തന്നെ. നരവംശശാസ്ത്രം (Anthropology), കലാചരിത്രം തുടങ്ങിയ വിഷയങ്ങളുമുണ്ട്.
🌐 നിയമം, പബ്ലിക് റിലേഷൻസ്, ബിസിനസ്, മാധ്യമപ്രവർത്തനം, സിവിൽ സർവീസസ് എന്നിവയിലെല്ലാം ചരിത്ര ബിരുദധാരികൾക്കു ശോഭിക്കാനാകും.
🌐 ജെഎൻയു, ഡൽഹി സർവകലാശാല, ബിഎച്ച്‌യു, എഎംയു, ജാമിയ മില്ലിയ. ഡോ.ബാബാ സാഹേബ് അംബേദ്‌കർ മറാഠ്‌വാഡ യൂണിവേഴ്സിറ്റി എന്നിവ എംഎ ഹിസ്റ്ററിക്കു പരിഗണിക്കാവുന്ന മികച്ച സ്ഥാപനങ്ങളാണ്.
മറ്റു ചില സവിശേഷ പ്രോഗ്രാമുകൾ
🎓മാസ്റ്റേഴ്സ് ഇൻ ഹെറിറ്റേജ് കൺസർവേഷൻ & മാനേജ്മെന്റ്:
🏛️ വൈൾഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
🎓എംഎ ഹെറിറ്റേജ് മാനേജ്മെന്റ്:
🏛️ബിഎച്ച്‌യു
🎓എംഎ മ്യൂസിയോളജി:
🏛️ബിഎച്ച്‌യു,എഎംയു
🎓 എംഎ എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി,
കൾചർ & ആർക്കിയോളജി:
🎓ബിഎച്ച്‌യു
🎓എംഎ ആർക്കിയോളജി & ഹെറിറ്റേജ് മാനേജ്മെന്റ്:
🏛️ ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് റിസർച് & മാനേജ്മെന്റ്
🎓എംഎ ആർക്കിയോളജി:
🏛️കൽക്കട്ട സർവകലാശാല, എഎംയു
🎓പിജി ഡിപ്ലോമ ഇൻ ആർക്കിയോളജി:
🏛️ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
🎓പിജി ഡിപ്ലോമ ഇൻ എപ്പിഗ്രഫി:
🏛️ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഗ്രഫി, ഡിപ്പാർട്മെന്റ് ഓഫ് ആർക്കിയോളജി, തമിഴ്നാട് സർക്കാർ
🎓എംഎ എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി & എപ്പിഗ്രഫി, എംഎ ആന്ത്രപ്പോളജി,
എംഎ ഹിസ്റ്ററി & ആന്ത്രപ്പോളജി:
🏛️കർണാടക് യൂണിവേഴ്സിറ്റി, ധാർവാഡ്
🎓മാസ്റ്റേഴ്സ് ഇൻ മ്യൂസിയോളജി:
🏛️ നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി
🎓എംഎ ന്യൂമിസ്മാറ്റിക്സ് & ആർക്കിയോളജി:
🏛️ മുംബൈ സർവകലാശാല
🌐 വിദേശത്ത് ഹാർവഡ്, യേൽ (രണ്ടും യുഎസ്), കേംബ്രിജ്, ഓക്സ്ഫഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എല്ലാം യുകെ) എന്നിവയും നല്ല ഓപ്ഷനുകളാണ്.
0 Comments