ഡിജിറ്റൽ മാർക്കറ്റിങ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഹ്രസ്വകാല പ്രോഗ്രാമുകളുണ്ട്. Coursera, Edx, Unacademy, UpGrad, Swayam തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കോഴ്സുകളുണ്ട്. സ്ഥാപനത്തിന്റെ മികവും വിഷയത്തോടുള്ള അഭിരുചിയുമാണ് മുഖ്യം. ചില പ്രോഗ്രാമുകളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് ചുവടെ:
🌐 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ്, മുംബൈ: സെക്യൂരിറ്റീസ് മാർക്കറ്റ്, ഡേറ്റാ സയൻസ് ഇൻ ഫിനാൻഷ്യൽ മാർക്കറ്റ്സ് തുടങ്ങിയ കോഴ്സുകൾ (www.nism.ac.in)
🌐 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാർക്കറ്റ്സ്: സ്റ്റോക്ക് മാർക്കറ്റ്, അക്കൗണ്ടിങ്, ടാക്സേഷൻ കോഴ്സുകൾ (www.nifm.in)
🌐 ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ്: ഫിനാൻഷ്യൽ മാർക്കറ്റ്സ്, മാനേജ്‌മെന്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, അക്കൗണ്ടിങ് തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ / ഫുൾ ടൈം / പാർട് ടൈം കോഴ്സുകൾ (www.bsebti.com)
🌐 ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്സേഷൻ, തിരുവനന്തപുരം: പിജി ഡിപ്ലോമ ഇൻ ജിഎസ്ടി, ഐഎഫ്ആർഎസ് (ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ്), ജിഎഎപി (ജനറലി അക്സപ്റ്റഡ് അക്കൗണ്ടിങ് പ്രിൻസിപ്പിൾസ്): പരിശീലനം Udemy, Ernst & Young തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യം.
🌐 സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷൻ, തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഇ-കൊമേഴ്സ് & മാർക്കറ്റിങ് അനലിറ്റിക്സ്, ലോജിസ്റ്റിക്സ് & ഷിപ്പിങ് മാനേജ്മെന്റ് (www.ccek.org)
🌐 ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈ: സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ (www.insuranceinstituteofindia.com)
🌐 സെന്റ് തെരേസാസ് കോളജ്, എറണാകുളം: ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്
🌐 സിംബയോസിസ് സെന്റർ ഫോർ ഡിസ്റ്റൻസ് ലേണിങ്, പുണെ: ഫിൻടെക്, അനലിറ്റിക്സ്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ (www.scdl.net)
🌐 കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയൻ: എച്ച്ഡിസി (https://scu.kerala.gov.in)
🌐 CIASL അക്കാദമി (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഉപസ്ഥാപനം): ഏവിയേഷൻ മാനേജ്മെന്റ് (www.ciasl.aero/CIASL-Academy)
🌐 കിറ്റ്സ് (KITTS), തിരുവനന്തപുരം: പിജി ഡിപ്ലോമ ഇൻ ടൂറിസം, ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ് / ലോജിസ്റ്റിക്സ് (www.kittsedu.org)
🌐 IATA: ട്രാവൽ & ടൂറിസം (www.iata.org/en/training) വിവിധ ഐഐഎമ്മുകളിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.
കൂടുതൽ കരിയർ വാർത്തകൾ അറിയാൻ👇
https://chat.whatsapp.com/BWZbE0rFsh32fbYHvqYKAW
0 Comments