കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശിക്കുന്നതിന് PG CAP ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു



 2023 2024 അദ്ധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. 05.07.2023 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ - 445 - രൂപ. എസ്.സി/എസ്.ടി - 185 രൂപ. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പക്ടസിനും വെബ് സൈറ്റ് https://admission.in സന്ദർശിക്കുക.


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ

https://chat.whatsapp.com/L9GUADZOUhbAOfHeuVAQoe


ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ നൽകി ഓ.ടി.പി വെരിഫിക്കേഷൻ നടത്തുകയും തുടർന്ന് മൊബൈലിൽ ലഭിക്കുന്ന CAP D യും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതുമാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റി ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്.


പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പടെ) ഓൺലൈനായി അപേക്ഷാസമർപ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.


മാനേജ്മെന്റ്, സ്പോർട്ട്സ്, എൻ.ആർ.ഐ എന്നീ ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ റജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.


ഓൺലൈൻ റജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 10 ഓപ്ഷൻ വരെ നൽകാവുന്നതാണ്. കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ, അവർ തിരഞ്ഞെടുക്കുന്ന 10 പത്ത്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ വിദ്യാർത്ഥി തിരഞ്ഞെടുത്ത 10 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഗവ. എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക്ഏറ്റവും താൽപര്യമുള്ള ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണന ക്രമത്തിൽ സമർപ്പിക്കാൻശ്രദ്ധിക്കേണ്ടതാണ്.


അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് https://admission.uoc.ac.in എന്ന പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശങ്ങൾ സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ് അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകൾ സർവ്വകലാശാല നൽകുന്നതല്ല.

Post a Comment

0 Comments