🎓ഓഡിയോളജി കോഴ്സുകൾ🎓


കേൾവി-സംസാര വൈകല്യങ്ങളെക്കുറിച്ചുള്ള പഠനശാഖയാണ് ഓഡിയോളജി. ആശയവിനിമയശേഷി കുറഞ്ഞവരെ സഹായിക്കാൻ ഇൻസ്ട്രക്ടർമാരെ പര്യാപ്തമാക്കുന്നവയാണ് ഈമേഖലയിലെ കോഴ്സുകൾ. ഈ മേഖലയിൽ പഠനം നടത്തി വിദഗ്ധരാവുന്നവരാണ് ഓഡിയോളജിസ്റ്റുകൾ, സ്പീച്ച് തെറാപ്പിസ്റ്റുകൾ എന്നിവർ. രോഗികളെ ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി കേൾവി-സംസാര വൈകല്യങ്ങൾ കണ്ടെത്തുന്നത് ഇവരുടെ ജോലിയാണ്.


ഇന്ത്യയിൽ വിവിധ സർവകലാശാലകളും സ്വകാര്യ സ്ഥാപനങ്ങളും സ്പീച്ച് പത്തോളജിയിലും ഓഡിയോളജിയിലും ഡിപ്ലോമ കോഴ്സുകൾ, ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദ കോഴ്സുകൾ എന്നിങ്ങനെ വിവിധ തലത്തിൽ കോഴ്സുകൾ നടത്തുന്നുണ്ട്.

 റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി ചേർന്നാണ് കോഴ്സുകൾ നടത്തുന്നത്. ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണ്. ഇതിൽ ഒരു വർഷം കോഴ്സിന്റെ ഭാഗമായ നിർബന്ധിത ഇന്റേൺഷിപ്പാണ്. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ദൈർഘ്യം.

ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേൾവിശക്തി ഉപകരണ നിർമാണ വ്യവസായ മേഖലകൾ എന്നിവിടങ്ങളിലൊക്കെ ജോലിസാധ്യതയുണ്ട്. ഇംഗ്ലീഷ് ഭാഷയിലും മറ്റ് വിദേശഭാഷയിലും പ്രാവീണ്യമുള്ളവർക്ക് ഉപരിപഠനത്തിനും പരിശീലനത്തിനും ജോലിക്കുമൊക്കെ വിദേശത്തും അവസരങ്ങളേറെയാണ്. ആരോഗ്യമേഖലയിലും അധ്യാപന മേഖലയിലും ജോലി ചെയ്യാം. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് വിവിധ എൻ.ജി.ഒ.കളിലും മികച്ച സാധ്യതയുണ്ട്.


🛑കോഴ്സുകൾ👇🏻


Diploma in Hearing Aid and Ear Mould Technology (DHA & ET): ശ്രവണ സഹായികളുടെ നിർമാണം, കേടുപാടുകൾ പരിഹരിക്കൽ എന്നിവയ്ക്കായി സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

Diploma in Early Childhood Special Education (Hearing Impairment): മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കേൾവിക്കുറവ് കണ്ടെത്തിയാൽ കുട്ടിയെയും രക്ഷാകർത്താക്കളെയും സഹായിക്കാൻ ഈ കോഴ്സിലൂടെ പ്രാപ്തരാകാം. 


കേൾവിക്കുറവുള്ള കുട്ടികളെ സ്കൂളിങ്ങ് ആരംഭിക്കുന്നതിന് മുൻപ് സാധാരണ ചുറ്റുപാടുമായി ഇടപഴകാൻ പരിശീലിപ്പിക്കുകയും സാധാരണക്കാരായ കുട്ടികൾക്കൊപ്പം പഠിക്കാൻ പ്രാപ്തിയുള്ളവരാക്കുകയം ചെയ്യുന്നതിന് ഈ കോഴ്സ് പഠിച്ചവരെ നിയമിക്കാറുണ്ട്.

Diploma in Hearing, Language and Speech (DHLS): വ്യക്തികളുടെ ആശയവിനിമയ ശേഷിയിലെ അപാകതകൾ അവയുടെ വേരുകളിൽനിന്നുതന്നെ പരിഹരിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.

Bachelor of Audiology and Speech Language Pathology (B.A.S.L.P.): സംസാരശേഷി, ഭാഷാപരമായ പ്രശ്നങ്ങൾ, കേൾവിക്കുറവ് എന്നിവ കണ്ടെത്താനും അത് പരിഹരിക്കാനും കഴിവുള്ളവരെ വാർത്തെടുക്കുക. പ്രായോഗിക പരിശീലനവും കോഴ്സിന്റെ ഭാഗമായി ഉണ്ടാകും.


ഉപരിപഠന സാധ്യതകൾ:👇🏻


P.G. Diploma in Augmentative and Alternative Communication (PGDAAC), P.G. Diploma in Clinical Linguistics for Speech-Language Pathology, P.G. Diploma in Forensic Speech Science and Technology, P.G. Diploma in Neuro-Audiology, M.Sc. (Speech- Language Pathology), M.Sc. (Audiology), Ph.D. (Speech-Language Pathology, Audiology & Speech & Hearing).


Join our WhatsApp group 👇


https://chat.whatsapp.com/L9GUADZOUhbAOfHeuVAQoe


🎓 AIISH, മൈസൂരു


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്,

1966-ൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ചതാണ് മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്. കേൾവിക്കുറവ് പോലുള്ള കമ്മ്യൂണിക്കേഷൻ ഡിസോർഡറുകളിൽ ആഴത്തിലുള്ള പഠനം, ക്ലിനിക്കൽ സേവനങ്ങൾ, പൊതുജനബോധവത്കരണം, ഗവേഷണം എന്നിവ ലക്ഷ്യമിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. 1965-ൽ ഒരു ബിരുദാനന്തര ബിരുദ കോഴ്സുമായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഇന്ന് വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകൾ, ബിരുദ കോഴ്സുകൾ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ നടത്തുന്നുണ്ട്. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവയാണ് കോഴ്സുകൾ.

വിലാസം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, മാനസഗംഗോത്രി, മൈസൂരു-570006.

ഇ- മെയിൽ: director@aiishmysore.in.


വെബ്സൈറ്റ്: 👇🏻

www.aiishmysore.com


⚠️പ്രധാനപ്പെട്ട കോഴ്സുകൾ👇🏻


എം.എസ് സി. സ്പീച്ച് ലാംഗ്വേജ് പതോളജി (MSSLP)


മൈസൂർ സർവകലാശാലയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 36 സീറ്റുകൾ ഉണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ടുവർഷമാണ് കോഴ്സ് കാലാവധി. സംവരണ നിയമങ്ങൾക്കനുസരിച്ചാണ് പ്രവേശനം. അംഗീകൃത സർവകലാശാലയിൽനിന്ന് സ്പീച്ച്-ലാംഗ്വേജ് പതോളജിയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. യോഗ്യതാ ബിരുദം മൈസൂർ സർവകലാശാലയുടെ അംഗീകാരം വേണം. 


മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.


എം.എസ്സി. ഓഡിയോളജി (M.Sc Aud)


മൈസൂർ സർവകലാശാലയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 36 സീറ്റുകൾ ഉണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ടുവർഷമാണ് കോഴ്സ് കാലാവധി.

അതത് വിഷയത്തിലുള്ള അമ്പത് ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. യോഗ്യതാ ബിരുദം മൈസൂർ സർവകലാശാലയുടെ അംഗീകാരം വേണം. സ്ഥാപനം നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.


ബി.എസ്സി. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (BASLP)


ആറ് സെമസ്റ്ററുകളിലായി നാലുവർഷമാണ് കോഴ്സിന്റെ ദൈർഘ്യം. 62 സീറ്റുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. കർണാടക സംസ്ഥാനത്തെ പ്ലസ്ടുവിന് തുല്യമായിരിക്കണം. ഓൾ ഇന്ത്യ എൻട്രൻസ് വഴിയാണ് തിരഞ്ഞെടുപ്പ്. സി.ബി.എസ്.ഇ. നിലവാരത്തിലുള്ള 11,12 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങൾ അടിസ്ഥാനമാക്കിയ പരീക്ഷയാണ് നടത്തുക.


മറ്റ് കോഴ്സുകൾ


ബാച്ചിലർ ഓഫ് എജുക്കേഷൻ സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)

പിഎച്ച്.ഡി. ഓഡിയോളജി

പിഎച്ച്.ഡി. സ്പീച്ച് ലാംഗ്വേജ് പതോളജി

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)

ഡിപ്ലോമ ഇൻ ഹിയറിങ്, ലാംഗ്വേജ് ആൻഡ് സ്പീച്ച്

പി.ജി. ഡിപ്ലോമ ഇൻ ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ആൻഡ് ലാംഗ്വേജ് പതോളജി

പി.ജി. ഡിപ്ലോമ ഇൻ ഫോറൻസിക് സ്പീച്ച് സയൻസസ് ആൻഡ് ടെക്നോളജി


യോഗ്യതകൾ.


ഡിപ്ലോമ കോഴ്സുകൾ:👇🏻

 പ്ലസ്ടു സയൻസാണ് അടിസ്ഥാന യോഗ്യത

ഗ്രാജ്വേറ്റ് പ്രോഗ്രാം: ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ്ടു സയൻസ്

പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം: സ്പീച്ച് ആൻഡ് ഓഡിയോളജിയിൽ ബിരുദം



🎓 നിഷ്, തിരുവനന്തപുരം


*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, കേരള*

 സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്). റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് പദവി ലഭിച്ചിട്ടുണ്ട്. വൈകല്യങ്ങളുള്ള ആളുകൾക്ക് വിദ്യാഭ്യാസവും സഹായവും നൽകുക എന്ന ലക്ഷ്യത്തോടെ 1997-ലാണ് നിഷ് ആരംഭിച്ചത്. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയാണ് കോഴ്സുകളിലേക്കുള്ള പ്രവേശനം.


⚠️പ്രധാനപ്പെട്ട കോഴ്സുകൾ👇🏻


ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് പാതോളജി (ഏഎടഘജ)

എം.എസ്സി. ഓഡിയോളജി

എം.എസ്സി. സ്പീച്ച് ലാംഗ്വേജ് പതോളജി

വിലാസം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് നിഷ് റോഡ്, ശ്രീകാര്യം, തിരുവനന്തപുരം- 695017.

ഇ-മെയിൽ : nishinfo@nish.ac.in.


വെബ്സൈറ്റ്:👇🏻

 www.nish.ac.in


🎓 *അലി യാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ*


കേന്ദ്ര സർക്കാരിന്റെ ദിവ്യാംഗജൻ വകുപ്പിന് കീഴിൽ (Department of Empowerment of Persons with Disabilities) 1983ലാണ് അലി യാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റീസ് എന്ന സ്വയംഭരണ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങൾ കൊൽക്കത്ത, നോയിഡ, സെക്കന്ദരാബാദ്, ഒഡിഷയിലെ ജൻല എന്നിവിടങ്ങളിൽ നിലവിലുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകൾ ഇവിടെ നിലവിലുണ്ട്. സ്ഥാപനം നടത്തുന്ന അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ വഴിയാണ് കോഴ്സുകളിലേക്കുള്ള പ്രവേശനം.


കോഴ്സുകൾ👇🏻


ബാച്ചിലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജി

ബാച്ചിലർ ഓഫ് സ്പെഷ്യൽ എജുക്കേഷൻ(ഹിയറിങ് ഇംപെയർമെന്റ്)

മാസ്റ്റർ ഓഫ് സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)

മാസ്റ്റർ ഓഫ് എജുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്)

മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി

പിഎച്ച്.ഡി. ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി

പിഎച്ച്.ഡി. ഇൻ സ്പെഷൽ എജുക്കേഷൻ

വിലാസം: അലി യാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിസെബിലിറ്റീസ്(ദിവ്യാംഗജൻ), കെ.സി. മാർഗ്, ബാന്ദ്ര, മുംബൈ-400050.

ഇ-മെയിൽ: ayjnihh-mum@nic.in


വെബ്സൈറ്റ്: 👇🏻

//www.ayjnihh.nic.in


🛑List of Institutions having BASLP in Kerala👇🏻


1 NISH, TVM Trivandrum

2 Iccons, Shornur Palakkad

3 AWH Special College, Kallai Kozhikode

4 Baby Memorial College of Allied Medical Sciences Kozhikode

5 Marthoma COLLEGE of Special Education Badiadka, Po Chengala Kasargod.


📝 മുജീബുള്ള  K M, CIGl

Post a Comment

0 Comments