🎓പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ് (D.El.Ed) പഠിച്ചിറങ്ങിയാൽ എൽ.പി, യു.പി സ്​കൂൾ ഭാഷാധ്യാപകനാകാം🎓

 🎓പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ് (D.El.Ed) പഠിച്ചിറങ്ങിയാൽ എൽ.പി, യു.പി സ്​കൂൾ ഭാഷാധ്യാപകനാകാം🎓




♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/FvX3bKppzss3huDtDdP51S


▪️(2023-2025) പ്രൈമറി സ്​കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്​സായ പ്രൈമറി ഭാഷാധ്യാപക ട്രെയിനിങ് കോഴ്സ് D.El.Ed ന്  അ​േപക്ഷ ക്ഷണിച്ചു.


കോഴ്സുകൾ👇🏻


D.El.Ed-അറബിക്

D.El.Ed-ഉറുദു

D.EI.Ed-ഹിന്ദി

D.El.Ed-സംസ്കൃതം


▪️പൊതു വിദ്യാഭ്യാസം - ഡിപ്ളോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ,എഡ്(ഹിന്ദി,അറബിക്ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2023 2025 വർഷത്തെ (പൊതു ക്വാട്ടപ്രവേശനത്തിന് യോഗ്യതയുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.


🔻 പൊതു നിബന്ധനകൾ👇🏻 


▪️ 1സ.ഉ.(കൈ) നം.30/19/പൊ.വി.വ തീയതി 07.03.2019 പ്രകാരമാണ് ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഹിന്ദിഅറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളുടെ കാലാവധിപ്രവേശനത്തിനുള്ള യോഗ്യത എന്നിവ പരിഷ്കരിച്ചിട്ടുള്ളത്കോഴ്സിന്റെ പേര് ചുരുക്ക ത്തിൽ ഡി.എൽ.എഡ് (ഹിന്ദി/അറബിക്,ഉറുദു സംസ്കൃതം) എന്ന് അറിയപ്പെടും.


🔻കോഴ്സുകൾ👇🏻


*1*. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഹിന്ദി) (ഡി.എൽ.എഡ് ഹിന്ദി)


* 2. * ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (അറബിക്) (ഡി.എൽ.എഡ്. അറബിക്) 


*3.* ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഉറുദു) (ഡി.എൽ.എഡ്. ഉറുദു)


*4*. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (സംസ്കൃതം

(ഡി.എൽ.എഡ് സംസ്കൃതം)


*🔻പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത*👇🏻


▪️ 50% മാർക്കോടെയുള്ള +2അഥവാ തത്തുല്യ യോഗ്യതയായിരിക്കും. യോഗ്യതാ പരീക്ഷ പാസാ


▪️ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ ഈ കോഴ്സിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്. ലഇക്കാര്യത്തിൽ സേവ് എ ഇയർ) പരീക്ഷ എഴുതിയിട്ടു ഇതും ചാൻസ് ആയി പരിഗണിക്കുന്നതാണ് ( സർക്കാർ കത്ത് നം. 31480/ഡി 3/2010/പൊവിതീയതി 29/05/2010) 4. 


▪️+2 പഠനത്തിൽ ബന്ധപ്പെട്ട ഭാഷകൾ പഠിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പരിഗണിക്ക പ്പെടുന്ന അദ്ധ്യാപക പരീക്ഷകൾ, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങിയ തത്തുല്യമായ കോഴ്സുകളും 50% മാർക്കോടെ വിജയിച്ചിരിക്കണം.


▪️+2 വിനു പകരം മറ്റ് തത്തുല്യ കോഴ്സുകൾ പഠിച്ചിട്ടുള്ളവർ, പ്രസ്തുത സർട്ടിഫിക്കറ്റ് +2 വിനു തുല്യമാണ് എന്ന് തെളിയിക്കുന്ന തുല്യതാ സർട്ടിഫിക്കറ്റു കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് 6മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കുന്നതാണ്പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല.


▪️അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകരുടെ യോഗ്യത തെളിയിക്കുന്ന എല്ലാവിധ സർട്ടിഫി ക്കറ്റുകളുടെയും ഒറിജിനൽ അതാതു സെന്ററുകളിലെ പ്രിൻസിപ്പാൾ പരിശോധിച്ച് ബോധ്യ പ്പെട്ട ശേഷം അഡ്മിഷൻ നൽകേണ്ടതാണ്.


▪️അപേക്ഷയിലെ കോളങ്ങൾ എല്ലാം പൂരിപ്പിക്കേണ്ടതും ബാധകമല്ലാത്തവയിൽ ബാധകമല്ല എന്ന് എഴുതേണ്ടതുമാണ്.


🛑ഓരോ കോഴ്സിനും പ്രവേശനം ലഭിക്കുന്നതിനു വേണ്ട യോഗ്യതകൾ👇🏻


🎓 ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഹിന്ദി) (ഡി.എൽ.എഡ് ഹിന്ദി)


▪️ഹിന്ദി രണ്ടാം ഭാഷയായുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയം 


അല്ലെങ്കിൽ 


▪️അഡീഷണൽ ഭാഷ ഹിന്ദിയോടെയുള്ള എസ്.എസ്.എൽ.സിപരീക്ഷാ വിജയവും. ഹയർസെക്കന്ററി പരീക്ഷാ വിജയവും 


അല്ലെങ്കിൽ 


▪️ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷാ വിജയവും അല്ലെങ്കിൽ ഹയർ സെക്കന്ററി പരീക്ഷാ വിജയവും സാഹിത്യാചാര്യ പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ


അല്ലെങ്കിൽ 


▪️ഹയർ സെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് പരീക്ഷാ വിജയവും.


അല്ലെങ്കിൽ


▪️ഹയർ സെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷാ വിജയവും


അല്ലെങ്കിൽ


▪️ഹയർ സെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോ അംഗീകരിച്ചിട്ടുള്ളതോ ബിരുദം/തത്തുല്യമായ യോഗ്യത. ഹിന്ദി ബിരുദം, ബിരുദാനന്തര.


🎓 ഡി.എൽ.എഡ് (അറബിക്)


▪️അറബിക് ഐച്ഛിക വിഷയമായോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർ സെക്കന്ററി പരീക്ഷാ വിജയം


അല്ലെങ്കിൽ


▪️അഫ്സൽ അൽ ഉലമ പ്രിലിമിനറി പരീക്ഷാ വിജയം 


അല്ലെങ്കിൽ


▪️പ്രീഡിഗ്രി അറബിക് പരീക്ഷാ വിജയം


അല്ലെങ്കിൽ


▪️ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി അറബിക് പഠിച്ചുനേടിയ എസ്.എസ്.എൽ.സി പരീക്ഷാ വിജയവും ഹയർ സെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും


അല്ലെങ്കിൽ


▪️പരീക്ഷാ വിജയവും കമ്മീഷണർ നടത്തുന്ന അറബിക് അധ്യാപക പരീക്ഷാ വിജയവും അല്ലെങ്കിൽ പരീക്ഷാ

സെക്കന്ററി (ഏതു വിഷയവും)


▪️ഏതെങ്കിലും ഭാഷയോടുള്ള ഹയർ സെക്കന്ററിയും കേരളത്തിലെ സർവ്വകലാശാല കൾ നൽകുന്നതോഅംഗീകരിച്ചതോ ആയ അറബിക് ബിരുദംബിരുദാനന്തര ബിരുദം.


🎓 ഡി.എൽ.എഡ് (സംസ്കൃതം


▪️സംസ്കൃതം ഐച്ഛികവിഷയമായോ ഹയർ സെക്കന്ററി പരീക്ഷാ വിജയം


അല്ലെങ്കിൽ


▪️ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം യായി സംസ്കൃതം പഠിച്ചുനേടിയ എസ്.എസ്.എൽ.സി പരീക്ഷാ വിജയവും സെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും

▪️രാഷ്ടീയ സംസ്കൃത സംസ്ഥാൻ നടത്തുന്ന പ്രാക് ശാസ്ത്രി പരീക്ഷാ വിജയം തത്തുല്യ യോഗ്യത


▪️ഹയർ സെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പരീക്ഷാ ണർ നടത്തുന്ന സംസ്കൃതം അദ്ധ്യാപക പരീക്ഷാ വിജയവും


അല്ലെങ്കിൽ


▪️കേരളത്തിലെ സർവ്വകലാശാലകളിൽ നൽകുന്നതോ അംഗീകരിച്ചതോ


▪️സംസ്കൃതം ഐച്ഛികവിഷയമായ പ്രീഡിഗ്രി പ്രീ യൂണിവേഴ്സിറ്റി വിജയം പരീക്ഷാ


അല്ലെങ്കിൽ


▪️കേരളത്തിലെ സർവ്വകലാശാലകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്കൃതം കോളേജുകളിൽ നിന്നുള്ള പ്രീഡിഗ്രി അല്ലെങ്കിൽ പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിജയം


അല്ലെങ്കിൽ


▪️ഏതെങ്കിലും ഭാഷയോടുള്ള ഹയർ സെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോഅംഗീകരിച്ചതോ ആയ സംസ്കൃതം ഭാഷയി ലുള്ള ബിരുദം, ബിരുദാനന്തര ബിരുദം


🎓 ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഉറുദു) (ഡി.എൽ.എഡ്. ഉറുദു)


▪️ഉറുദു ഓപ്ഷണൽ ആയോ രണ്ടാം ഭാഷയായോ ഉള്ള ഹയർ സെക്കന്ററി പരീക്ഷാ വിജയം


അല്ലെങ്കിൽ


▪️എസ്.എസ്.എൽ.സി യും അതിനുശേഷം ഉറുദു ഭാഷാ ഒരു വിഷയമായി ച്ചുള്ള ഹയർ സെക്കന്ററി പരീക്ഷാ വിജയവും


അല്ലെങ്കിൽ


▪️ഹയർ സെക്കന്ററി പരീക്ഷാ വിജയവും കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് എന്ന ഫാസിൽ പ്രിലിമിനറി ഉറുദു പരീക്ഷാ വിജയവും


അല്ലെങ്കിൽ 


▪️ഹയർ സെക്കന്ററിക്ക് തുല്യമായി കോഴിക്കോട് സർവ്വകലാശാല അദീബ്- എ- ഫാസിൽ പ്രിലിമിനറി ന്യൂ സ്കീം പരീക്ഷാ വിജയം


അല്ലെങ്കിൽ 


▪️ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി ഉറുദു പഠിച്ചു നേടിയ എസ്.എസ്.എൽ.സി പരീക്ഷാ വിജയവും ഹയർ സെക്കന്ററി ( ഏതു വിഷയവും) പരീക്ഷാ വിജയവും

▪️പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഉറുദു അദ്ധ്യാപക പരീക്ഷാ യവും ഹയർ സെക്കന്ററി പരീക്ഷാ വിജയവും


അല്ലെങ്കിൽ


▪️ഏതെങ്കിലും ഭാഷയോടെയുള്ള ഹയർ സെക്കന്ററിയും കേരളത്തിലെ ലാശാലകൾ നൽകുന്നതോ, അംഗീകരിച്ചതോ ആയ ഉറുദു ഭാഷയിലുള്ള ബിരുദം ബിരുദാനന്തര ബിരുദം.


♦️ പ്രായപരിധി


🛑 *അപേക്ഷകർ 01.07.2023 ൽ 17 വയസ്സ് തികഞ്ഞിരിക്കേണ്ടതും 35 വയസ്സ് തികയാൻ പാടില്ലാത്തതുമാകുന്നു.*


▪️ ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ സർവ്വീസ് കാലാ വധിയുടെ അത്രയും വർഷം ഇളവ് ലഭിക്കും


🔻അപേക്ഷാ ഫീസ്


▪️അപേക്ഷകർ “0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ” എന്ന ശീർഷകത്തിൽ

10/- രൂപ ചെലാൻ അപേക്ഷ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്(അപേക്ഷാഫീസ് ഡിമാന്റ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല).


🔻 അപേക്ഷിക്കേണ്ട രീതി :


▪️അപേക്ഷാ ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട്. നിശ്ചിത ഫാറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ കോളങ്ങൾ ഒന്നുംതന്നെ ഒഴിവാക്കിയിടാൻ പാടില്ലബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേണ്ടതാണ്ഓരോ കോഴ്സിനും (ഹിന്ദി, അറബിക്സംസ്കൃതംഉറുദു) വെവ്വേറെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


▪️അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്തിരിക്കണം.


📌അപേക്ഷാഫീസ് അടച്ചതിന്റെ അസ്സൽ ചെലാൻ,


📌എസ്.എസ്.എൽ.സി.യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ( ജനനതീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ) 


📌ഹയർ സെക്കന്ററി മാർക്ക്ലിസ്റ്റ്, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ.

📌യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക് ഗ്രേഡ് ശതമാനത്തിലേക്ക് മാറ്റി അതത് സ്ഥാപനങ്ങളിൽ നിന്നുമുള്ള സാക്ഷ്യപത്രവും ഇതോടൊപ്പം ഹാജരാക്കേണ്ടതാണ്. 

📌മറ്റു യോഗ്യത പരീക്ഷകളുടെ സർട്ടിഫിക്കറ്റിന്റേയും, മാർക്ക് ലിസ്റ്റിന്റേയും ശരിപ്പകർപ്പുകൾ


🔻 അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.


 ♦️ ഫീസ് വിവരം :


▪️ തിരഞ്ഞെടുക്കപ്പെടുന്നവർ ഇളവുകൾക്ക് വിധേയമായി താഴെ പറയുന്ന ഫീസ് ട്രെയിനിംഗ് സെന്ററുകളിൽ നല്കേണ്ടതാണ്. 👇🏻


എ. അഡ്മിഷൻ ഫീസ് - 10 രൂപ


ബി. ട്യൂഷൻ ഫീസ് - 150 രൂപ (മൂന്നു തവണ)


സി. ലൈബ്രറി ഫീസ് - 10 രൂപ


ഡി. ഗെയിംസ് ഫീസ് - 10 രൂപ


ഇ. സ്റ്റേഷനറി ഫീസ് - 10 രൂപ


♦️ തിരഞ്ഞെടുപ്പ് രീതി :


▪️യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സാമുദായിക സംവരണ വ്യവസ്ഥ പാലിച്ചുകൊണ്ടായിരിക്കും കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്. 


▪️ഓരോ കോഴ്സിനും വെവ്വേറെ റാങ്ക് ലിസ്റ്റ് ആയിരിക്കും തയ്യാറാക്കുന്നത്.


♦️സംവരണം:


▪️യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സാമുദായിക സംവരണം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 


▪️ഓരോ കോഴ്സിന്റേയും ആകെ സീറ്റിൽ 20% വകുപ്പുതല ക്വാട്ടയാണ്. വകുപ്പ് തല ക്വാട്ടയ്ക്ക് വേണ്ടത്ര അപേക്ഷകൾ ഇല്ലാത്ത പക്ഷം ആയത് പൊതു ക്വാട്ട പ്രകാരം നികത്തുന്നതാണ്. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തുന്നതിനാൽ യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. 3% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. 10% സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങൾക്ക് ചെയ്തിട്ടുണ്ട്. 


♦️ട്രെയിനിംഗ് സെന്ററുകൾ :👇🏻


📌 *ഹിന്ദി*


▪️റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി) പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം (100 സീറ്റ്)


▪️ഗവഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, രാമവർമ്മപുരം, തൃശ്ശൂർ (100 സീറ്റ്).


▪️ഗവ.റ്റി.റ്റി.ഐ, കൊല്ലം - 50 സീറ്റ്


▪️ഗവ.റ്റി.റ്റി.ഐ, മലപ്പുറം- 50 സീറ്റ്


▪️ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട് - 50 സീറ്റ്


▪️ഗവ.റ്റി.റ്റി.ഐമലപ്പുറം- 50 സീറ്റ


▪️ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട് - 50 സീറ്റ്


📌 സംസ്കൃതം


▪️ഡയറ്റ് കോഴിക്കോട്, (വടകര ) - 50 സീറ്റ്)


🔻എല്ലാ സെന്ററിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നതാണ്.


നിബന്ധനകൾ


🛑 അപേക്ഷകൾ 31/07/2023 ന് വൈകുന്നേരം 5 മണിക്കു മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതിതിരുവനന്തപുരം, പിൻ 695014 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. നിശ്ചിത തീയതിക്കു ശേഷം പരിഗണിയ്ക്കുന്നതല്ല.


‼️‼️ലഭിക്കുന്നതും അപാകതകൾ ഉള്ളതുമായ അപേക്ഷകൾ പരിഗണിയ്ക്കുന്നതല്ല


♦️ അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. അല്ലാത്തവ നിരസിയ്ക്കുന്നതാണ്.


♦️തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽറ്റി.സി എന്നിവ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.


♦️പ്രവേശനം ലഭിക്കുന്നവർ പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോമതിയായ മറ്റു യോഗ്യതകൾ ഇല്ലെന്ന് കണ്ടാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്.


♦️അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കുംഅതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.


♦️സെലക്ഷൻ സംബന്ധിച്ച് വ്യക്തികളുമായോ, ഏതെങ്കിലും സംഘടനകളുമായോ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല. സെലക്ഷൻ ലഭിക്കുന്നവരുടെ ലിസ്റ്റ് എല്ലാ ട്രെയിം നിംഗ് സെന്ററുകളിലും ഇ-മെയിൽ മുഖേന ലഭ്യമാക്കുന്നതും.


♦️ www.education.kerala.gov.in 

👆🏻എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. 


‼️‼️സെലക്ഷൻ ലഭിക്കുന്നവർക്ക് ആർക്കും നേരിട്ട് കത്ത് മെമ്മോ അയയ്ക്കുന്നതല്ല.


▪️അർഹരായവരുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് ലിസ്റ്റ് പ്രകാരം,അതാതു സെന്ററുകളിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.


♦️ട്രെയിനിംഗിനു ശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.


♦️ കൈയ്യൊപ്പ് രേഖപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.


♦️ ഭിന്നശേഷിക്കാരായ അപേക്ഷകർ ആനുകൂല്യത്തിനായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.


♦️ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സ് പ്രൈമറി തലത്തിൽ (എൽ.പി & യു.പി) ഭാഷാദ്ധ്യാപകരുടെ ട്രെയിനിംഗ് യോഗ്യതയായി മാത്രമേ പരിഗണിക്കുകയുള്ളൂ. 


‼️‼️പ്രസ്തുത കോഴ്സ് ഹൈസ്കൂൾ തലത്തിൽ അദ്ധ്യാപകരുടെ ട്രെയിനിംഗ് യോഗ്യതയായി യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.


♦️കൂടുതൽ വിവരങ്ങൾക്ക്👇🏻

https://education.kerala.gov.in

Post a Comment

0 Comments