🎓നാല് വര്‍ഷം കൊണ്ട് ബിരുദവും ബി.എഡും;അപേക്ഷിക്കാം NCET - 2024‼️‼️🎓
▪️ഹൈസ്കൂൾതലത്തിൽ പഠിപ്പിക്കാൻ, ബിരുദത്തോടൊപ്പം വേണ്ട പ്രൊഫഷണൽ യോഗ്യതയാണ് ബി.എഡ്. പ്ലസ് ടു കഴിഞ്ഞ് നാല് വർഷത്തെ പഠനത്തിൽക്കൂടി ബിരുദവും ബാച്ച്‌ലർ ഓഫ് എജുക്കേഷൻ (ബി.എഡ്.) ബിരുദവും നേടാൻ അവസരമൊരുക്കുന്ന പ്രോഗ്രാമാണ് ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം.
▪️നാഷണൽ ടെസ്റ്റിങ് ഏജൻസി ആണ് പരീക്ഷ നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് ഈ പരീക്ഷ.
🔻പ്രോഗ്രാം: 👇🏻
ബി.എ./ബി.എസ്‌സി./ബി.കോം.-ബി.എഡ്.
🔻സ്ഥാപനങ്ങൾ:👇🏻
▪️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) - ഖരഗ്പുർ, ഭുവനേശ്വർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) - ഹൈദരാബാദ്, പുതുച്ചേരി, ജലന്ധർ, അഗർത്തല, കോഴിക്കോട് (ബി.എസ്‌സി. ബി.എഡ്.), കേരള കേന്ദ്ര സർവകലാശാല, കാസർകോട് (ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.), രാജസ്ഥാൻ, തമിഴ്നാട്, കേന്ദ്ര സർവകലാശാലകൾ, അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ഭോപാൽ, അജ്മേർ).
🔻സഥാപനങ്ങളുടെയും കോഴ്സുകളുടെയും പൂർണപട്ടിക 👇🏻
https://www.nta.ac.in/Download/Notice/Notice_20240414013541.pdf
🔻യോഗ്യത:
▪️പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എന്നാൽ, പ്രവേശനം തേടുന്ന സ്ഥാപനം, പ്രവേശനത്തിനായി യോഗ്യതാ പരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം എന്നിവ സംബന്ധിച്ച വ്യവസ്ഥ െവച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം. യോഗ്യതാ വ്യവസ്ഥകൾ, സ്ഥാപന വെബ് സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.
▪️ എൻ.സി.ഇ.ടി.: ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ചോദ്യങ്ങൾ മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ. താത്‌പര്യമുള്ള ചോദ്യഭാഷ അപേക്ഷ നൽകുമ്പോൾ അറിയിക്കണം. പരീക്ഷയ്ക്ക് നാലു സെക്‌ഷനുകളിലായി മൊത്തം 160 ചോദ്യങ്ങൾ.
🔻റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ നടത്തുന്ന പ്രോഗ്രാമുകൾ👇🏻
▪️നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങി (എൻ.സി.ഇ.ആർ.ടി.) ന്റെ കീഴിൽ അജ്‌മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ എന്നീ കേന്ദ്രങ്ങളിലുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.കൾ) വിവിധ അധ്യാപക പരിശീലന കോഴ്സുകൾ നടത്തുന്നു.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് ചാനലിൽ ജോയിൻ ചെയൂ👇🏻
https://whatsapp.com/channel/0029Va57aw5Id7nJT9PB4P2y
▪️ബിരുദവും (ബി.എസ്‌സി./ബി.എ.) ബി.എഡ്. ബിരുദവും ചേർന്നുള്ള നാല് വർഷ ഇൻറഗ്രേറ്റഡ് ബി.എസ്‌സി. ബി.എഡ്., ബി.എ. ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു നിശ്ചിത വിഷയങ്ങളോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
▪️ബി.എസ്‌സി. ബി.എഡ്. (ഫിസിക്കൽ സയൻസ്) പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയും ബി.എസ്‌സി. ബി.എഡ്. (ബയോളജിക്കൽ സയൻസസ്) പ്രവേശനം നേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങളും പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.
ബി.എ. ബി.എഡ്. പ്രവേശനത്തിന് സയൻസ്/കൊമേഴ്സ്/ആർട്സ് സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഭുവനേശ്വർ, മൈസൂരു കേന്ദ്രങ്ങളിൽ കോഴ്സ് ഉണ്ട്.
ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് എന്നിവയിൽ ഒന്നിലെ എം.എസ്‌സി. കോഴ്സിനൊപ്പം ബി.എഡ്. കോഴ്സും ചേർന്നുള്ള ആറ് വർഷ ഇന്റഗ്രേറ്റഡ് എം.എസ്. ബി.എഡ്. പ്രോഗ്രാമിലേക്ക് പ്രവേശനം തേടുന്നവർ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം. മൈസൂരുവിലാണ് കോഴ്സ്. രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാം.
▪️ഈ പ്രോഗ്രാമുകൾക്ക്, പ്രവേശന വർഷത്തിന്റെ തൊട്ടുതലേ അധ്യയനവർഷം യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അതിനു മുമ്പുള്ള രണ്ട് അധ്യയനവർഷങ്ങളിൽ പ്ലസ് ടു ജയിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) മൊത്തത്തിൽ വേണം.
🔻വിവരങ്ങൾക്ക്:👇🏻
വിവിധ കേന്ദ്രങ്ങളിലുള്ള ബി.എ./ബി.എസ്‌സി. - ബി.എഡ്. പ്രോഗ്രാമുകൾക്ക് അപേക്ഷാർഥിയുടെ താമസസ്ഥലം പരിഗണിച്ച് നിശ്ചിത കേന്ദ്രത്തിലേക്കേ അപേക്ഷിക്കാനാകൂ. കേരളത്തിലെ അപേക്ഷകർക്ക് മൈസൂരുവിലേക്ക് അപേക്ഷിക്കാം.
▪️ *പ്രവേശനത്തിന് പൊതു പ്രവേശനപരീക്ഷ (സി.ഇ.ഇ.) ഉണ്ടാകും. പരീക്ഷയുടെ സിലബസ്, മുൻ വർഷത്തെ ചോദ്യപ്പേപ്പർ എന്നിവ* 👇🏻
cee.ncert.gov.in/ ൽ ലഭ്യമാക്കും. കൗൺസലിങ്, പ്രവേശനം എന്നിവ ബന്ധപ്പെട്ട റീജണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും.
Important dates‼️
🛑 Online Application April 13- April 30 ( up to 11.30 pm)
🛑 Correction window : May 2- May 4
🛑 Announcement of examination city : Last week of May 2024
🛑 *_Downloading Admit card : 3 days before examination_*
🛑 *_Exam date : June 12 ( Wednesday)2024
*‼️Link for Application form* 👇🏻
www.nta.ac.in
https://ncet.samarth.ac.in/
****************************************************************
🔻 *_2024-25 വർഷത്തെ ഡിഗ്രി/പിജി,Bsc Nursing,ബിടെക്/എംടെക് ,BEd/MEd/TTC, മെഡിക്കൽ/പാരാമെഡിക്കൽ തുടങ്ങിയ എല്ലാ കോഴ്സുകൾക്കും കേരളത്തിനകത്തും പുറത്തും വിദേശത്തും അഡ്മിഷൻസ് ഇപ്പോൾത്തന്നെ ബുക്ക് ചെയ്യാം._*👇🏻
0 Comments